റിലീസിന് മുന്നേ മോഹൻലാൽ ചിത്രത്തിന് വമ്പൻ ഒടിടി ഓഫർ!! ‘നേര്’ ഡിജിറ്റൽ സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റഴിച്ചോ

Neru mohanlal movie ott release rights : മോഹൻലാലിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. ജിത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ കോർട്ട് റൂം ഡ്രാമ, ഡിസംബർ 21-ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. അതേസമയം, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്,

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ, ഡിജിറ്റൽ അവകാശം റിലീസിന് മുന്നേ തന്നെ വിൽപ്പന നടത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ തീയറ്റർ റിലീസിന് ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ, വലിയൊരു തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റഴിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തത് പ്രകാരം,

ഡിസ്നേ+ ഹോട്സ്റ്റർ ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മാത്രമല്ല, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾക്കായി ഏഷ്യാനെറ്റ് ശ്രമിക്കുന്നുണ്ട് എന്നും പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഇടവേളക്ക് ശേഷം, ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ

Neru mohanlal movie ott release rights

ഒരുങ്ങിയ സിനിമ തീയറ്ററുകളിൽ എത്തുമ്പോൾ, അത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ് നൽകുന്നത്. ‘ദൃശ്യം’ വലിയ വിജയമായതിനുശേഷം, ഈ കൂട്ടുകെട്ടിൽ പിറന്ന രണ്ടു സിനിമകളും ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു. ഈ സൂപ്പർ കോംബോയിൽ പിറക്കുന്ന നാലാമത്തെ ചിത്രമായ ‘നേര്’ മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെക്കും എന്ന് ആരാധകർ ഇതിനോടകം തന്നെ കണക്കാക്കുന്നു.

Read Also: മമ്മൂട്ടി സൽമാൻ ഖാൻ രൺബീർ സിനിമകൾ ഒടിടിയിലേക്ക്!! ഡേറ്റ് കൺഫേം

MohanlalMovie ReleaseOTT
Comments (0)
Add Comment