കിംഗ് ഖാന്റെ ‘ഡങ്കി’, ലാലേട്ടന്റെ ‘നേര്’!! ഒന്നാം ദിന ബോക്സ് ഓഫിസ് കളക്ഷൻ

Neru and Dunki box office collection worldwide day 1: മോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമായി ഇന്ന് (ഡിസംബർ 21) രണ്ട് സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മോഹൻലാൽ ചിത്രം ‘നേര്’, ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’ എന്നിവയാണ് ഇന്ന് റിലീസ് ചെയ്തത്. വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങൾ ആയതിനാൽ തന്നെ,

തീയറ്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ദിനം പുരോഗമിക്കുമ്പോൾ, രണ്ട് സിനിമകൾക്കും ഇതുവരെ ലഭിച്ച വരുമാനം പരിശോധിക്കാം. ഇൻഡസ്ട്രി ട്രാക്കർ സാക്നിക് പുറത്തുവിട്ട പ്രകാരമുള്ള എസ്റ്റിമേറ്റ് ബോക്സ് ഓഫീസ് കണക്കുകളും, ഇതിനോടകം രണ്ട് സിനിമകൾ കളക്ട് ചെയ്ത തുകയും വിലയിരുത്താം. മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുക്കിയ ‘നേര്’, ആരാധകർക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരുന്നെങ്കിലും, ഇത് ഒരു മാസ് ആക്ഷൻ ചിത്രം അല്ലാത്തതിനാൽ തന്നെ

ഒന്നാം ദിനം തീയറ്ററുകളിലേക്ക് പ്രേക്ഷകരുടെ അമിതമായ കുത്തൊഴുക്ക് പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, ഏകദേശം രണ്ട് കോടി രൂപയാണ് ഒന്നാം ദിന കളക്ഷൻ ആയി പ്രതീക്ഷിക്കുന്നത്. ചില റിപ്പോർട്ടുകൾ പ്രകാരം ഇത് അഞ്ച് കോടി വരെ വർധിക്കാം എന്നും കണക്കാക്കുന്നു. എന്നിരുന്നാലും, വിശ്വസനീയമായി ലഭിക്കുന്ന സോഴ്സുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 2 – 2.5 കോടി രൂപയാണ് ‘നേര്’ന്റെ ഒന്നാം ദിന കളക്ഷൻ ആയി വിലയിരുത്തുന്നത്.

Neru and Dunki box office collection worldwide day 1

അതേസമയം, ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’യുടെ ഒന്നാം ദിന കളക്ഷൻ ആയി 30 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ഇതിനോടകം തന്നെ ചിത്രത്തിന്റെ ആദ്യ ദിന വരുമാനം 35 കോടി രൂപ മറികടന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്ത കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, രണ്ട് സിനിമകളുടെയും ലേറ്റ് നൈറ്റ് ഷോകൾ ശേഷിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇതിനുശേഷം മാത്രമേ പൂർണ്ണരൂപം അറിയാൻ സാധിക്കൂ. 

Read Also: കിംഗ് ഖാനും ടൈഗർ ഖാനും പിന്നാലെ രൺബീർ, ‘അനിമൽ’ ബോക്സ്ഓഫീസ് കുതിപ്പ് തുടരുന്നു

Box officeMohanlalShah Rukh Khan
Comments (0)
Add Comment