Nazriya Nazim and her brother celebrate birthday same day: മലയാള സിനിമ ലോകത്ത് ഒരു ‘അനിയത്തിക്കുട്ടി’ സ്റ്റാറ്റസ് നിലനിർത്തുന്ന നടിയാണ് നസ്രിയ നാസിം. വളരെ ചെറിയ പ്രായത്തിൽ അവതാരികയായി കരിയർ ആരംഭിക്കുകയും, പിന്നീട് ബാലതാരമായി സിനിമയിൽ എത്തുകയും ചെയ്ത നസ്രിയ, വളരെ വേഗത്തിൽ നായിക കഥാപാത്രങ്ങളിൽ തിളങ്ങുകയും ചെയ്തു.
ഡിസംബർ 20-ന് നസ്രിയ തന്റെ ജന്മദിനം ആഘോഷിച്ചപ്പോൾ, ആരാധകരും, സിനിമ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും നസ്രിയക്ക് പിറന്നാൾ ആശംസകൾ അറിയിക്കുകയുണ്ടായി. നസ്രിയയുടെ സഹോദരനും നടനുമായ നവീനും, തന്റെ പ്രിയ സഹോദരിക്ക് ജന്മദിന ആശംസകൾ പങ്കുവെച്ചുകൊണ്ട് ഒരു ചിത്രം ഷെയർ ചെയ്തു. ഇതിന് ശേഷം, കഴിഞ്ഞ ദിവസം രാത്രിയിൽ
നസ്രിയ മറ്റൊരു ചിത്രം പങ്കുവെക്കുകയുണ്ടായി. തന്റെ സഹോദരന് ജന്മദിന ആശംസകൾ നേർന്ന്, കേക്ക് മുറിക്കുന്നതിന്റെ ചിത്രമാണ് നസ്രിയ പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് രണ്ട് വ്യത്യസ്ത കേക്കുകൾ മുറിക്കുന്നതായി ചിത്രത്തിൽ കാണാൻ സാധിച്ചു. ഇതോടെ ഇരുവരും ഇരട്ടകൾ ആണോ എന്ന സംശയം പലരും പടരുകയുണ്ടായി. ഇരുവരുടെയും ജന്മദിനം ഡിസംബർ 20-നാണ്
എങ്കിലും, ഇരുവരും ഇരട്ടകൾ അല്ല. ഇവർ തമ്മിൽ പരസ്പരം ഒരു വർഷത്തെ വ്യത്യാസം ഉണ്ട് എന്ന് ഒരു അഭിമുഖത്തിൽ നേരത്തെ നവീൻ പറയുകയുണ്ടായി. ‘അമ്പിളി’ എന്ന സിനിമയിലൂടെയാണ് നവീൻ ശ്രദ്ധിക്കപ്പെട്ടത്. നസ്രിയയുടെ കരിയർ പരിശോധിച്ചാൽ, ‘അന്റെ സുന്ദരാനികി’ എന്ന് തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ‘സൂര്യ43’ എന്ന് ടൈറ്റിൽ ഇട്ടിരിക്കുന്ന തമിഴ് ചിത്രമാണ് നസ്രിയയുടേതായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: വാവ തോളോട് തോൾ വളർന്നു!! മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആര്യ