Navya Nair son travel: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപ് ചിത്രമായ ഇഷ്ടത്തിലൂടെയാണ് നവ്യ സിനിമ ലോകത്തേക്ക് കടന്ന് വന്നത്. തന്റെ പതിനഞ്ചാം വയസ്സിൽ സിനിമയിൽ നായികയായി തിളങ്ങാൻ ഉള്ള ഭാഗ്യം താരത്തിന് ലഭിച്ചു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലാണ് താരം നായികയായി എത്തിയത്.
2010-ൽ ആയിരുന്നു നവ്യ വിവാഹിതയായത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും പൂർണ്ണമായി മാറി നിന്നു. ഭർത്താവിനൊപ്പം മുബൈയിൽ താമസമാക്കിയ നവ്യ, തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മകനൊപ്പമുള്ള വിശേഷങ്ങളാണ് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നവ്യ കൂടുതലും പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ, നവ്യ മകനൊപ്പം ഒരു യാത്രയിലാണ്.
മകനോടൊപ്പം ബാലിയിൽ കറങ്ങാൻ പോയിരിക്കയാണ് നവ്യ. ഇരുവരും ബാലിയിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരമിപ്പോൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു കൂട്ടുകാരനെപ്പോലെ നവ്യയോടൊപ്പം എപ്പോഴും ഉണ്ടാകാറുള്ള ആളാണ് മകൻ സായി കൃഷ്ണ. ‘നവ്യയുടെ നിഴൽ’ എന്നാണ് സായിയെ സോഷ്യൽ മീഡിയയിൽ ആളുകൾ വിശേഷിപ്പിക്കുന്നത്.
ക്ലാസിക്കൽ ഡാൻസർ കൂടിയായ നവ്യ സ്കൂൾ കാലഘട്ടത്തിൽ കലോത്സവവേദികളിലെ നിറസാനിദ്യമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ സിനിമയിൽ നായികയായ നടി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയത് 2 തവണയാണ്. ഇന്ന് ഒരു ഡാൻസ് സ്കൂളും നവ്യ നായർ നടത്തുന്നുണ്ട്.