ഈ വർഷത്തെ എം വി ആർ പുരസ്കാരം മെഗാസ്റ്റാർ മമ്മൂട്ടിക്ക്

MVR Charitable Trust award for actor Mammootty : മുൻ മന്ത്രി എംവി രാഘവന്റെ സ്മരണാർത്ഥം വിതരണം ചെയ്യുന്ന ഈ വർഷത്തെ എംവിആർ പുരസ്കാരം മെഗാസ്റ്റാർ മമ്മൂട്ടിക്ക്. മുൻ മന്ത്രിയും സിഎംപി പാർട്ടിയുടെ നേതാവും ആയിരുന്ന എംവി രാഘവന്റെ 9-ാം ഓർമ്മ വാർഷികം നടത്താനിരിക്കയാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും 

പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മമ്മൂട്ടി മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന് പുരസ്കാരം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കണ്ണൂർ പ്രെസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംഘാടകർ ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കുകയായിരുന്നു. കൊച്ചിയിൽ വെച്ച് നടക്കുന്ന

MVR Charitable Trust award for actor Mammootty

എംവിആർ ഓർമ്മ ദിനത്തിൽ ആയിരിക്കും പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിക്കുക. നവംബർ 9-നാണ് എംവി രാഘവന്റെ ഓർമ്മദിനം. ഇന്നേ ദിവസം രാവിലെ മുതൽ വ്യത്യസ്ത പരിപാടികൾ ആണ് സംഘാടകർ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് പുറമേ മമ്മൂട്ടി എന്ന വ്യക്തി, എന്തുകൊണ്ടാണ് ഈ പുരസ്കാരത്തിന് അർഹനായത് എന്ന് സംഘാടകർ വിശദീകരിക്കുകയും ചെയ്തു.

MVR Charitable Trust award for actor Mammootty

മമ്മൂട്ടിയുടെ സിനിമകളിലേക്ക് വന്നാൽ, അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രം വലിയ വിജയമായി മാറിയിരുന്നു. ‘കാതൽ – ദി കോർ’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് തയ്യാറെടുക്കുന്നത്. ശേഷം, ‘ബസുക്ക’, ‘ഭ്രമയുഗം’, ‘ടർബോ’ എന്നിങ്ങനെ മമ്മൂട്ടിയുടെ പൈപ്പ് ലൈനിൽ സിനിമകൾ നീണ്ടുനിൽക്കുന്നു. മമ്മൂട്ടി ഇന്നും മലയാള സിനിമയുടെ മെഗാസ്റ്റാർ ആയി തുടരുകയാണ്. 

Read Also: രണ്ടാമത്തെ മകളെ വരവേറ്റ് ശ്രീലക്ഷ്മി ശ്രീകുമാർ, കുഞ്ഞാവയെ പരിചയപ്പെടുത്തി താരം

ActorAwardsMammootty
Comments (0)
Add Comment