എംവി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു, ഇനി പുതിയ ഉത്തരവാദിത്തം

MV Nikesh Kumar retires from journalism: ജേണലിസ്റ്റ് എം വി നികേഷ് കുമാർ സജീവ മാധ്യമപ്രവർത്തനരംഗത്ത് നിന്ന് പടിയിറങ്ങി. 28 വർഷത്തെ മാധ്യമപ്രവർത്തന കരിയർ ആണ് എം വി നികേഷ് കുമാർ അവസാനിപ്പിച്ചിരിക്കുന്നത്. 1996-ലാണ് നികേഷ് കുമാർ തന്റെ കരിയർ ആരംഭിച്ചത്. ഏഷ്യാനെറ്റിലൂടെ ആരംഭിച്ച കരിയർ ഇപ്പോൾ റിപ്പോർട്ടർ ടിവിയിൽ എത്തിനിൽക്കയാണ് അവസാനിപ്പിച്ചിരിക്കുന്നത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. 

1996-ൽ ഏഷ്യാനെറ്റിൽ മാധ്യമപ്രവർത്തകനായി കരിയർ ആരംഭിച്ച നികേഷ് കുമാർ, 2003-ൽ ആരംഭിച്ച മലയാളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനൽ ആയ ഇന്ത്യാവിഷന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ആയി. പിന്നീട്, 2011-ൽ സ്വന്തമായി റിപ്പോർട്ടർ ടിവി ആരംഭിച്ചു. ഇന്ന് വളർന്നുവരുന്ന മാധ്യമപ്രവർത്തകർക്ക് നികേഷ് കുമാറിന്റെ കരിയർ ഒരു പാഠപുസ്തകം ആണ്. ഇപ്പോൾ 28 വർഷത്തെ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നത്, 

പൊതു പ്രവർത്തനത്തിൽ സജീവമാകാനാണ്. സിപിഐഎം രാഷ്ട്രീയ പാർട്ടിയോട് ചേർന്ന് രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായിയാണ് നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ മുൻ മന്ത്രിയും രാഷ്ട്രീയ നേതാവും ആയിരുന്ന എംവി രാഘവന്റെയും ജാനകിയുടെയും മകനാണ് നികേഷ് കുമാർ. 1973-ലാണ് നികേഷ് കുമാറിന്റെ ജനനം. നിലവിൽ 51 വയസ്സാണ് പ്രായം. നൂതനവും ഗുണനിലവാരമുള്ളതുമായ വാർത്താ കാസ്റ്റിംഗും പ്രോഗ്രാമിംഗ് മോഡലും വികസിപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവന വലുതാണ്.

ന്യൂസ് കാസ്റ്റിംഗ് ശൈലിയും നൂതനമായ പ്രോഗ്രാമിംഗും കൊണ്ട് നികേഷ് കുമാറിന് മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഒരു പ്രതിച്ഛായ സൃഷ്ടിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന് മികച്ച ജനസമ്പർക്കമുണ്ട്, കൂടാതെ കേരളത്തിലെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന വ്യക്തികളുമായി നല്ല ശൃംഖലയുണ്ട്. MV Nikesh Kumar leaves journalism after 28 years career

KeralaLatest NewsViral News
Comments (0)
Add Comment