ഹർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്‌തേക്കും, സൂപ്പർതാരങ്ങൾക്ക് തന്നെ പരിഗണന

അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ടീമിലെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്ക് വിരാമം ആകുന്നില്ല. കഴിഞ്ഞ സീസണിൽ ആണ് അഞ്ച് തവണ ഫ്രാഞ്ചൈസിയെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമയെ നീക്കി, ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് നിയമിച്ചത്. നേരത്തെ മുംബൈയിൽ നിന്ന്

ഗുജറാത്ത് ടൈറ്റൻസിലേക്ക് പോവുകയും, ശേഷം മടങ്ങി വരികയും ചെയ്ത ഹാർദ്ദിക്കിനെ  ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത്തിനെ മാറ്റി നിയമിച്ചത് ആരാധകർക്ക് അപ്രതീക്ഷിതമായി എന്ന് മാത്രമല്ല, അത് മുംബൈ ഇന്ത്യൻസ് ആരാധകരുടെ രോഷത്തിനും കാരണമായിരുന്നു. 2024 സീസണിൽ അവസാന സ്ഥാനക്കാരായി പത്താം സ്ഥാനത്ത് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തതും, ഹാർദ്ദിക്കിന് നേരെ ആരാധകരുടെ വിരൽ ചൂണ്ടൽ കാരണമായിരുന്നു. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്

എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, ഹാർദ്ദിക്കിനെ ക്യാപ്റ്റൻ ആക്കിയത് രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾക്കൊന്നും അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പലരും അത് സോഷ്യൽ മീഡിയയിലൂടെ നേരിട്ടുള്ള വാക്കുകൾ കൊണ്ടല്ലാതെ സൂചിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ, രോഹിത് ശർമ, ജസ്‌പ്രീത് ബുമ്ര എന്നിവരെല്ലാം വരും സീസണിൽ മുംബൈ ഇന്ത്യൻസ് വിട്ടേക്കും എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ തങ്ങളുടെ ടീമിലെ സൂപ്പർതാരങ്ങളെ നിലനിർത്താൻ അറ്റകൈ പ്രയോഗം നടത്താൻ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. സൂപ്പർതാരങ്ങളെ എല്ലാവരെയും പിണക്കുന്നതിന് പകരം, ഹാർദിക് പാണ്ഡ്യയെ റിലീസ് ചെയ്യാനാണ് മുംബൈ ഒരുങ്ങുന്നത്. 2025 സീസണ് മുന്നോടിയായി മെഗാ താരലേലം നടക്കും എന്നതിനാൽ തന്നെ, ലിമിറ്റഡ് കളിക്കാരെ മാത്രമാണ് ഫ്രാഞ്ചൈസികൾക്ക് നിലനിർത്താൻ ആവുക.

ഈ സാഹചര്യത്തിൽ ഹാർദ്ദിക്കിനെ നിലനിർത്തേണ്ടതില്ല എന്നാണ് മുംബൈ മാനേജ്മെന്റ് കരുതുന്നത് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. പകരം, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസി സൂര്യകുമാർ യാദവിന് നൽകിയത് പോലെ, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസിയും അദ്ദേഹത്തിന് നൽകാനാണ് സാധ്യത. Mumbai Indians set to release Hardik Pandya ahead 2025 IPL

Hardhik PandyaIndian Cricket TeamIPL
Comments (0)
Add Comment