കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റി വിജയ്, ‘ലിയോ’ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലം അറിയാം

Leo actors salary list : വിജയ് ചിത്രം ‘ലിയോ’ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ, ജഗദീഷ് പളനിസ്വാമി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ, വിജയ് ഉൾപ്പെടെയുള്ള താരങ്ങൾ കൈപ്പറ്റിയ പ്രതിഫലം എത്രയാണെന്ന് അറിയാം.

വിജയ്, സഞ്ജയ് ദത്ത്, തൃഷ, അർജുൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വലിയ ഒരു താരനിര വേഷമിട്ടിരിക്കുന്ന ചിത്രമാണ് ‘ലിയോ‘. ഏകദേശം 300 കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ആന്റണി ദാസ് എന്ന പ്രധാന വേഷത്തെ അവതരിപ്പിച്ച സഞ്ജയ് ദത്തിന്, എബിപി ലൈവ് റിപ്പോർട്ട് ചെയ്തത് പ്രകാരം 8 കോടി രൂപ ആണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്.

Leo Actors Salary

‘ലിയോ’യിൽ സത്യ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച തൃഷ, 5 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിച്ച നടൻ അർജുൻ, ഒരുകോടി രൂപ പ്രതിഫലം കൈപ്പറ്റിയപ്പോൾ, നടി പ്രിയ ആനന്ദിന് 50 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദളപതി വിജയ്ക്ക്,

Leo Actors Salary

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് പ്രകാരം, ‘ലിയോ’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് 120 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. ഇതോടെ, രജനീകാന്തിന് ശേഷം ഏറ്റവും വലിയ പ്രതിഫലം കൈപ്പറ്റുന്ന രണ്ടാമത്തെ തമിഴ് നടനായി മാറിയിരിക്കുകയാണ് വിജയ്. അതേസമയം, ‘ലിയോ’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി നാല് ദിവസം പിന്നിട്ടപ്പോഴേക്കും 400 കോടി രൂപയിൽ അധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

Read Also: ‘ലിയോ’ ഒടിടി സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റഴിച്ചു!! 200 കോടി ബിസിനസ് നടത്തി നിർമ്മാതാക്കൾ

LeoTrishaVijay
Comments (0)
Add Comment