Leo Movie Release Time

ലിയോ ഫസ്റ്റ് ഷോ തമിഴ് നാട്ടിൽ അല്ല!! റിലീസ് ടൈം പ്രഖ്യാപിച്ചു

Leo release time. Leo release date. Leo movie Kerala theatre list. Leo movie theatre count. Leo worldwide theatre count

Leo Movie Release Time : കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് ‘ലിയോ’ നാളെ (ഒക്ടോബർ 19) തിയേറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ലോകമെമ്പാടുമായി 20,000-ത്തിലധികം സ്ക്രീനുകളിലായി ആണ് ‘ലിയോ’ പ്രദർശനത്തിന് ഒരുങ്ങുന്നത്. അതേസമയം, വിജയുടെ ഈ ആക്ഷൻ – ഡ്രാമ ചിത്രത്തിന്റെ ആദ്യ ഷോ

എവിടെയായിരിക്കും എന്നത് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നു. ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതെങ്കിലും, തമിഴ്നാട്ടിലെ വിജയ് ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന ഒരു വിധിയാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. തമിഴ്നാട് സർക്കാരും ആരാധകരുടെ ആഗ്രഹം പരിഗണിക്കാതായതോടെ, ‘ലിയോ’ കേരളത്തിൽ ആയിരിക്കും ഫസ്റ്റ് ഷോ നടത്തുക.

നേരത്തെ, പുലർച്ചെ 4 മണി മുതൽ തമിഴ്നാട്ടിലെ തിയേറ്ററുകളിൽ വലിയ ഡിമാൻഡ് ഉള്ള സിനിമകളുടെ പ്രദർശനം ആരംഭിക്കാറുണ്ട്. എന്നാൽ, ആരാധകർക്ക് ഇടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളും, നേരത്തെ ഒരു അജിത്ത് ചിത്രം റിലീസ് ചെയ്ത വേളയിൽ ഒരു ആരാധകൻ മരണപ്പെട്ട സാഹചര്യവും പരിഗണിച്ച് തമിഴ്നാട് സർക്കാർ പുലർച്ചെ 4 മണി, രാവിലെ 7 മണി എന്നീ സമയങ്ങളിലുള്ള പ്രദർശനങ്ങൾ പാടില്ല എന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

Leo Movie Release Time

ഈ കാര്യത്തിൽ സർക്കാരിന്റെ തീരുമാനത്തിന് മേൽ മറിച്ച് ഒരു നിലപാട് എടുക്കാൻ സാധിക്കില്ല എന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിലപാട്. ഇതോടെ, തമിഴ് നാട്ടിൽ കാലത്ത് 9 മണിക്ക് ആയിരിക്കും ‘ലിയോ’ ഫസ്റ്റ് ഷോ നടക്കുക. അതേസമയം കേരളം, തെലുങ്ക് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ‘ലിയോ’ പുലർച്ചെ 4 മണിക്ക് തന്നെ പ്രദർശനം ആരംഭിക്കും. 

Read Also: ‘ലിയോ’ കേരളത്തിൽ ആഞ്ഞടിക്കാൻ ഒരുങ്ങുമ്പോൾ, ‘കണ്ണൂർ സ്‌ക്വാഡ്’ ഉൾപ്പെടെയുള്ള മലയാള സിനിമകൾ കടപുഴകും

Leo Movie Release in Kerala