റിലീസിന് മുന്നേ 100 കോടി അടിച്ച് ‘ലിയോ’, പട്ടികയിൽ ‘ഒടിയൻ’ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി

Vijay movie Leo pre booking collection : വിജയ് ചിത്രം ‘ലിയോ’ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, സർവ്വകാല പ്രീ-ബുക്കിങ് റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുകയാണ്. തമിഴ്നാടിന് പുറമേ കേരളത്തിലും വലിയ ആവേശം ആകാൻ ഒരുങ്ങുന്ന ‘ലിയോ’ പ്രീ-ബുക്കിങ് സെയിൽസ് ചരിത്ര നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

സാക്നിൽക് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയ്തത് പ്രകാരം, ‘ലിയോ’ ഇതിനോടകം തന്നെ പ്രീ-ബുക്കിങ്ങിലൂടെ 100 കോടി രൂപയോളം കളക്ഷൻ നേടിക്കഴിഞ്ഞു. ബംഗളൂരു, ചെന്നൈ നഗരങ്ങളാണ് പ്രീ-ബുക്കിങ്ങിൽ മുന്നിൽ നിൽക്കുന്നതെങ്കിലും, ‘ലിയോ’ പ്രീ-ബുക്കിങ്ങിന്റെ കണക്ക് പരിശോധിച്ചാൽ ആദ്യ 10 നഗരങ്ങളുടെ പട്ടികയിൽ മൂന്ന് നഗരങ്ങൾ കേരളത്തിൽ നിന്നുള്ളതാണ് ഇടം പിടിച്ചിരിക്കുന്നത്.

റിലീസിന് മുന്നേ 100 കോടി അടിച്ച് ‘ലിയോ’, പട്ടികയിൽ ‘ഒടിയൻ’ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി | Leo pre booking collection

ട്രിവാൻഡ്രം, കൊച്ചി, തൃശ്ശൂർ എന്നീ നഗരങ്ങളാണ് കേരളത്തിൽ നിന്ന് ‘ലിയോ’ക്ക് വേണ്ടി ഏറ്റവും കൂടുതൽ പ്രീ-ബുക്കിങ് നടത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായി ഇതിനോടകം തന്നെ ഏകദേശം 11 കോടി രൂപയിൽ അധികം ‘ലിയോ’ കളക്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇതുവരെ ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ‘കെജിഎഫ് 2’വിനെ ‘ലിയോ’ മറികടന്നിരിക്കുന്നു. നേരത്തെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന മോഹൻലാൽ ചിത്രമായ ‘ഒടിയൻ’ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

കണക്ക് കൂട്ടലുകൾ പ്രകാരം, നിലവിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ 100 കോടി സമ്പാദിച്ച ‘ലിയോ’ ബോക്സ്‌ഓഫീസിൽ ആദ്യവാരം തന്നെ വലിയ കുതിപ്പ് നടത്തും എന്നാണ്. വിദേശത്തെ കണക്കുകൾ കൂടി വരുമ്പോൾ, വേൾഡ് വൈഡ് കളക്ഷൻ ആയി ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ അഡ്വാൻസ് ബുക്കിംഗിലൂടെ 145 കോടി രൂപയോളം ‘ലിയോ’ നേടി കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിന് മികച്ച അഭിപ്രായം കൂടി ലഭിക്കുന്നതോടെ, പല ബോക്സ് ഓഫീസ് റെക്കോർഡുകളും ‘ലിയോ’ മറികടക്കും എന്ന കാര്യം തീർച്ചയാണ്. 

Read Also: ‘ലിയോ’യുടെ എൽസിയു ബന്ധം!! വെളിപ്പെടുത്തലുമായി സൂപ്പർസ്റ്റാർ, ആരാധകർക്ക് മുന്നറിയിപ്പുമായി ലോകേഷ് കനകരാജ്

Vijay movie Leo pre booking collection

LeoMohanlalVijay
Comments (0)
Add Comment