‘ലിയോ’ ഒടിടി സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റഴിച്ചു!! 200 കോടി ബിസിനസ് നടത്തി നിർമ്മാതാക്കൾ

Leo OTT rights platform : ലോകേഷ് കനകരാജ് – വിജയ് ചിത്രം ‘ലിയോ’ ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ റെക്കോർഡ് സൃഷ്ടിച്ച ‘ലിയോ’, ബോക്സ് ഓഫീസിൽ വലിയ വേഗതയിലാണ് കുതിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് വിറ്റഴിച്ചിരിക്കുന്നു.

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ, ജഗദീഷ് പളനിസ്വാമി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘ലിയോ‘, ഏകദേശം 300 കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം, വലിയ വിജയമായി മാറിക്കൊണ്ടിരിക്കുന്ന വേളയിൽ, അതിന്റെ എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി നിർമ്മാതാക്കൾ ഇപ്പോൾ ‘ലിയോ’-യുടെ ഡിജിറ്റൽ, സാറ്റലൈറ്റ് ബിസിനസുകൾ നടത്തിയിരിക്കുന്നു.

ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത് പ്രകാരം, 200 കോടി രൂപയുടെ ബിസിനസ് ആണ് നിർമ്മാതാക്കൾ ഡിജിറ്റൽ, സാറ്റലൈറ്റ് മേഖലയിൽ നടത്തിയിരിക്കുന്നത്. 120 കോടി രൂപയ്ക്ക് ഒടിടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ് ആണ് ‘ലിയോ’-യുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 80 കോടി രൂപക്ക് ‘ലിയോ’-യുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സൺ‌ ടിവി ആണ്.

Leo OTT Platform Details

അതേസമയം, ഒക്ടോബർ 19-ന് തീയേറ്ററുകളിൽ എത്തിയ ‘ലിയോ’, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യദിനം തന്നെ ഏകദേശം 145 കോടി രൂപയോളം ആണ് സമ്പാദിച്ചത്. ഈ വീക്കെൻഡും പൂജ അവധികളും കൂടി അവസാനിക്കുന്നതോടെ, ‘ലിയോ’-യുടെ ബോക്സ് ഓഫീസ് കളക്ഷൻ വലിയ മാർജിനിൽ ഉയരും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. വിജയുടെ എക്കാലത്തെയും ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ചിത്രമായി മാറാനും ‘ലിയോ’ സാധ്യതയുണ്ട്.

Read Also: ‘ലിയോ’ എൽസിയു-ന്റെ ഭാഗമാണോ അല്ലയോ? ഏറെ നാളായി കാത്തിരുന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരം ലഭിക്കുന്നു

LeoOTTVijay
Comments (0)
Add Comment