ഖുറേഷി അബ്രഹാം ആരാണ് എന്നതിന്റെ സൂചന നൽകി ഗോവർദ്ധൻ, ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് ഡീകോഡിങ്
Movie Empuraan first look poster Mohanlal Abraham Qureshi decoding : മോഹൻലാൽ നായകനായി എത്തുന്ന, ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്കിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ
മുഖം വ്യക്തമായിരുന്നില്ലെങ്കിലും, അതിലെ പശ്ചാത്തലം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കയ്യിൽ തോക്കുമേന്തി നിൽക്കുന്ന മോഹൻലാലിന് ചുറ്റുമുള്ള പശ്ചാത്തലം, ഒരു യുദ്ധാന്തരീക്ഷം ആയിയാണ് കാണാൻ സാധിച്ചത്. ഇത് സംബന്ധിച്ച് പല ചർച്ചകളും സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർക്കിടയിൽ തുടരുന്നു. എന്നാൽ, എന്താണ് ആ അന്തരീക്ഷം വ്യക്തമാക്കുന്നത് എന്നതിന്റെ ഒരു സൂചന സംവിധായകൻ പൃഥ്വിരാജ് ‘ലൂസിഫർ’ എന്ന ചിത്രത്തിൽ നൽകിയിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.
‘ലൂസിഫർ’ൽ സത്യാന്വേഷണ ജേണലിസ്റ്റ് ആയ ഗോവർദ്ധൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരൻ ആണ്. പല ഘട്ടങ്ങളിൽ ആയി ഗോവർധൻ, സ്റ്റീഫൻ നെടുമ്പള്ളിയെ കുറിച്ചുള്ള അറിയാ കഥകൾ തന്റെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതായി ചിത്രത്തിൽ കാണാൻ സാധിച്ചിരുന്നു. കേരളത്തെ തന്നെ രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ള ‘ഏറ്റവും അപകടകാരി’ എന്ന് ഗോവർദ്ധൻ സ്റ്റീഫനെ വിശേഷിപ്പിക്കുകയും,
Movie Empuraan first look poster decoding
‘ലൂസിഫർ’ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. സ്റ്റീഫന്റെ ഭൂതകാലം അജ്ഞാതമാണ് എന്നും, എന്നാൽ ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധാനന്തര പുനർനിർമാണത്തിൽ അദ്ദേഹം (ഖുറേഷി അബ്രഹാം / സ്റ്റീഫൻ നെടുമ്പളളി) ഉൾപ്പെട്ടിട്ടുള്ളതായി തന്റെ ഡാർക്ക് വെബ് ഗവേഷണത്തിൽ കണ്ടെത്താൻ ആയതായി ഗോവർദ്ധൻ പറഞ്ഞിരുന്നു. ഗോവർദ്ധന്റെ ഈ വാക്കുകളുമായിയാണ് ഇപ്പോൾ ആരാധകർ ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ ഡികോഡ് ചെയ്യുന്നത്.
Read Also: ‘ഗരുഡൻ’ ബോക്സ് ഓഫിസ് വിജയം, സംവിധായകന് സ്നേഹ സമ്മാനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ