Movie announced based on Robin bus

റോബിൻ ബസ് വെള്ളിത്തിരയിലേക്ക്, ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ

Movie announced based on Robin bus : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്താമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന വിഷയമാണ് റോബിൻ ബസ്. ഈ വിഷയത്തെ സംബന്ധിച്ച് ആളുകൾക്ക് വ്യത്യസ്ത അഭിപ്രായം ആയതിനാൽ തന്നെ, ചൂടേറിയ ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. ഇപ്പോൾ, റോബിൻ ബസ്

വെള്ളിത്തിരയിലേക്ക് എത്തുന്നു എന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്. സംവിധായകൻ പ്രശാന്ത് ബി മോളിക്കൽ ആണ് റോബിൻ ബസ്സുമായി ബന്ധപ്പെട്ട വിഷയം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനത്തിനൊപ്പം, ടൈറ്റിൽ പോസ്റ്ററും സംവിധായകൻ പുറത്തുവിട്ടിട്ടുണ്ട്. ‘റോബിൻ : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്‌’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Movie announced based on Robin bus
Movie announced based on Robin bus

സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് സതീഷ് ആണ്. സംവിധായകൻ പ്രശാന്ത് മോളിക്കൽ പങ്കുവെച്ച കുറിപ്പ് വായിക്കാം, “സുഹൃത്തുക്കളെ, വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്.

ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക്‌ മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

Read Also: രംഗരായ ശക്തിവേൽ നായകറായി കമൽഹാസൻ!! കഥാപാത്രത്തെ പരിചയപ്പെടുത്തി ഉലകനായകൻ

Movie announced based on Robin bus

പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമ്മിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്.”