Most popular male Malayalam film stars 2024 January

ജനപ്രീതിയിൽ മുൻപന്തിയിൽ മോഹൻലാൽ!! മമ്മൂട്ടി രണ്ടാമത്, ഇതെന്തൊരു കണക്ക്

Most popular male Malayalam film stars 2024 January

Most popular male Malayalam film stars 2024 January: മലയാള സിനിമ ലോകത്തെ രണ്ട് താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരിൽ ആർക്കാണ് കൂടുതൽ ആരാധകർ എന്ന് ചോദിച്ചാൽ, അത് എല്ലാവരെയും ആശയ കുഴപ്പത്തിൽ ആക്കുന്നതാണ്. ഇപ്പോൾ, 2024 ജനുവരി മാസത്തിലെ മലയാളത്തിൽ നിന്നുള്ള ജനപ്രിയ നടനെ തിരഞ്ഞെടുത്തിരിക്കുകയാണ്

പ്രമുഖ എന്റർടൈൻമെന്റ് കൺസൾട്ടിംഗ് പ്ലാറ്റ്ഫോം ആയ ഓർമാക്സ് മീഡിയ. കേരളത്തിൽ നിന്ന് മാത്രമല്ല, ഇന്ത്യ മൊത്തം ഉള്ള സിനിമാപ്രേമികളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം പുറത്തുവിട്ട കണക്കുകൾ പ്രകാരം, അഞ്ചംഗ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മോഹൻലാൽ ആണ്. മോഹൻലാലിന് പിറകിലായി രണ്ടാം സ്ഥാനത്താണ്

മമ്മൂട്ടി ഇടം നേടിയിരിക്കുന്നത്. ജനുവരി മാസത്തിൽ മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ റിലീസ് ചെയ്തപ്പോൾ, ‘അബ്രഹാം ഓസ്ലർ’, ‘യാത്ര 2’ എന്നീ സിനിമകളിൽ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫഹദ് ഫാസിൽ ആണ് ഇടം നേടിയിരിക്കുന്നത്. സമീപകാലത്ത് ഒന്നും ഫഹദിന്റെ സിനിമ ബിഗ് സ്ക്രീനിൽ റിലീസിന് എത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

എങ്കിലും അദ്ദേഹം ജനപ്രീതി നിലനിർത്തുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. പട്ടികയിൽ നാലാം സ്ഥാനത്ത് ടോവിനോ തോമസും, അഞ്ചാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനും ഇടം നേടി. തീർച്ചയായും ഇത് ഈ പ്ലാറ്റ്ഫോം നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ളതാണ്, മലയാളികളായ ആരാധകർക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായേക്കാം.