Vidyarambham Vijayadashami Greetings

കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് മുഖ്യമന്ത്രി, ആശംസകൾ അറിയിച്ച് മോഹൻലാൽ

Vidyarambham Vijayadashami 2023 Wishes: ഇന്ന് വിജയദശമി, നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് നിരവധി കുരുന്നുകൾ ആണ് ഇന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെക്കുന്നത്. ക്ഷേത്രങ്ങളിലും, മറ്റു പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലും നിരവധി കുരുന്നുകൾ ആണ് അറിവിന്റെ ലോകത്തേക്ക് ആദ്യചുവട് വെക്കുന്നതിനായി ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാരംഭം പരിപാടിയുടെ ഭാഗമായി. നിരവധി കുട്ടികൾ ആണ് അദ്ദേഹത്തിന്റെ അടുത്തേക്ക് വിദ്യാരംഭം കുറിക്കുന്നതിനായി എത്തിയത്. ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഇങ്ങനെ കുറിച്ചു, “ക്രിയാത്മകമായ സാമൂഹിക പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവ്,” മുഖ്യമന്ത്രി തന്റെ വാക്കുകൾ തുടർന്നു.

Vidyarambham Vijayadashami Greetings
Pinarayi Vijayan Vidyarambham Vijayadashami Greetings

“വിദ്യാഭ്യാസമെന്ന സാമൂഹ്യ പ്രവർത്തനത്തിന്റെ പ്രസക്തി ഈ വളർച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നിരവധി കുഞ്ഞുങ്ങളാണ് ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ഇന്ന് അനന്യ, അദ്വീഷ്, ഹിദ, ഐറിൻ, ഏണെസ്‌റ്റോ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്,” മുഖ്യമന്ത്രി പറഞ്ഞു.

നടൻ മോഹൻലാലും ഇന്ന് അറിവിന്റെ ലോകത്തേക്ക് കടന്നുവരുന്ന കുരുന്നുകൾക്ക് തന്റെ ആശംസകൾ അറിയിച്ചു. ‘ഓം ഹരി: ശ്രീ ഗണപതയേ നമഃ, അവിഘ്നമസ്‌ത: ശ്രീ ഗുരുഭ്യോ നമഃ,” എന്ന വാചകം എഴുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ തന്റെ ആശംസകൾ അറിയിച്ചത്. ഇത്തരത്തിൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് ധാരാളം കുരുന്നുകൾ അവരുടെ അറിവിന്റെ ലോകത്തേക്ക് കടന്നുവരികയാണ്. 

Read Also: വീട്ടിൽ ജന്മദിനം ആഘോഷിച്ച് വിഎസ് അച്യുതാനന്ദൻ!! ചിത്രങ്ങൾ പങ്കുവെച്ച് മകൻ അരുൺ കുമാർ

Mohanlal Vidyarambham Vijayadashami Greetings