Mohanlal unveils striking new poster for 'Malaikottai Vaaliban'

വാലിബൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല!! പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

Mohanlal unveils striking new poster for Malaikottai Vaaliban

Mohanlal unveils striking new poster for ‘Malaikottai Vaaliban’: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബൻ’ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതേസമയം, ചിത്രം നേരിടുന്ന ഹേറ്റ് ക്യാമ്പയിനെതിരെ അഭിസംബോധന ചെയ്ത് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു. ഈ സാഹചര്യത്തിൽ,

മോഹൻലാൽ പങ്കുവെച്ച ‘മലൈക്കോട്ടൈ വാലിബൻ’-ന്റെ പുതിയ പോസ്റ്റർ ശ്രദ്ധ നേടുകയാണ്. ‘മലൈക്കോട്ടൈ വാലിബൻ’ വളരെ സ്ലോ ബേസിൽ സഞ്ചരിക്കുന്ന ഒരു സിനിമയാണ്. ഇക്കാര്യം ചിലർ ചിത്രത്തിന്റെ നെഗറ്റീവ് ആയി ഉയർത്തി കാട്ടിയിരുന്നു. എന്നാൽ, ഇതിനെതിരെ കടുത്ത ഭാഷയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരണം നടത്തിയത്. വാലിബൻ ഒരു ഫെരാരി എൻജിനിൽ സഞ്ചരിക്കുന്ന സിനിമ അല്ല എന്നും,

Mohanlal unveils striking new poster for 'Malaikottai Vaaliban'

ഒരു മുത്തശ്ശിക്കഥയുടെ വേഗത്തിൽ പോകുന്ന സിനിമയാണ് എന്നും ലിജോ വ്യക്തമാക്കി. ഇപ്പോൾ, മോഹൻലാൽ പങ്കുവെച്ചിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’-ന്റെ പുതിയ പോസ്റ്ററിൽ, ‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശി കഥ’ എന്നാണ് ‘മലൈക്കോട്ടൈ വാലിബൻ’-നെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ കണ്ടുവരുന്ന ഒരു മോഹൻലാൽ മാസ്സ് ചിത്രമല്ല

‘മലൈക്കോട്ടൈ വാലിബൻ’ എന്നത് ഒരു യാഥാർത്ഥ്യമാണ്. മറിച്ച്, ഒരു പതിവ് ലിജോ ജോസ് പെല്ലിശ്ശേരി ക്ലാസ് ടച്ച് മൂവി. തന്റെ ഓരോ സിനിമയിലും വ്യത്യസ്തത കൊണ്ടുവരുന്ന ലിജോ, ‘മലൈക്കോട്ടൈ വാലിബൻ’-ലും മലയാള സിനിമ ഇതുവരെ കാണാത്ത ഒരു മായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ സിനിമാറ്റിക് അനുഭവം ആഗ്രഹിക്കുന്നവരെ ‘മലൈക്കോട്ടൈ വാലിബൻ’ നിരാശപ്പെടുത്തുന്നില്ല എന്ന് തന്നെ ഉറപ്പിക്കാം.