വലിബന്റെ ഇൻട്രോ തിയേറ്റർ വിറപ്പിക്കുമോ!! കിടിലൻ മറുപടി നൽകി മോഹൻലാൽ

Mohanlal unveils anticipation for Malaikottai Vaaliban intro scene: മലയാള സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം, ജനുവരി 25-ന് തീയറ്ററുകളിൽ എത്താൻ ഇരിക്കെ, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രസ്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.

പ്രസ് മീറ്റിൽ മോഹൻലാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ‘മലൈക്കോട്ടൈ വാലിബൻ’-നെ കുറിച്ചുള്ള പ്രതീക്ഷകളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ തന്റെ അനുഭവങ്ങളും എല്ലാം മോഹൻലാൽ പങ്കുവെച്ചു. ഇതിനിടെ, ‘വാലിബന്റെ ഇൻട്രോ സീൻ കണ്ട് തീയറ്റർ വിറക്കുമോ?’ എന്ന് ഒരാൾ ചോദിക്കുകയുണ്ടായി. ഇതിന് മോഹൻലാൽ നൽകിയ

തഗ്ഗ് മറുപടി ശ്രദ്ധ നേടി. മികച്ച രീതിയിൽ കഥാപാത്രത്തെ ഇൻട്രൊഡ്യൂസ് ചെയ്യുക എന്നത് ഒരു സ്കിൽ ആണെന്ന് പറഞ്ഞ മോഹൻലാൽ, വാലിബനിൽ അത്തരമൊരു വർക്ക് ഉണ്ട് എന്ന് സമ്മതിച്ചു. തീയറ്റർ വിറക്കുമോ എന്ന കാര്യത്തിൽ, തനിക്ക് പ്രതീക്ഷ ഉണ്ട് എന്നും, എന്നാൽ തിയേറ്റർ വിറച്ചില്ല എന്ന് പറഞ്ഞ് മോൻ റിലീസിന് ശേഷം തന്റെ അടുത്ത് വരരുത് എന്ന് മോഹൻലാൽ തമാശയായി ചോദ്യകർത്താവിന് മറുപടി നൽകി.

അതേസമയം, തന്റെ കരിയറിൽ ആദ്യമായിയാണ് ഇങ്ങനെ ഒരു സിനിമ ചെയ്യുന്നത് എന്ന് വെളിപ്പെടുത്തിയ മോഹൻലാൽ, ഇന്ത്യൻ സിനിമയിൽ തന്നെ ഇങ്ങനെ ഒരു സിനിമ ആദ്യമായിട്ടായിരിക്കാം എന്ന് വ്യക്തമാക്കി. എന്തുതന്നെയായാലും, മോഹൻലാലിന്റെ കരിയറിലെ ഒരു ഗംഭീര സിനിമയായി ആണ് ‘മലൈക്കോട്ടൈ വാലിബൻ’-നെ എല്ലാവരും പ്രതീക്ഷിക്കുന്നത്.

Celebrity InterviewMalaikottai VaalibanMohanlal
Comments (0)
Add Comment