ഇന്നത്തെ റിവ്യൂവർമാരുടെ അഭിപ്രായങ്ങൾ അംഗീകരിക്കാൻ കഴിയില്ല, മോഹൻലാൽ തുറന്ന് പറയുന്നു
Mohanlal talks about review bombing malayalam films : ഈ വർഷത്തെ ക്രിസ്മസ് റിലീസ് ആയി എത്തുന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രമായ ‘നേര്’ന്റെ പ്രമോഷൻ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓൺലൈൻ മാധ്യമങ്ങൾക്കും ടെലിവിഷൻ മാധ്യമങ്ങൾക്കും മോഹൻലാൽ ഉൾപ്പെടെയുള്ള ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും അഭിമുഖങ്ങൾ നൽകിവരുകയാണ്.
അഭിമുഖങ്ങൾക്കിടയിൽ നിരവധി വിഷയങ്ങളിൽ മോഹൻലാൽ തന്റെ അഭിപ്രായം വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ടർ ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ, അടുത്തകാലത്തായി മലയാള സിനിമ ലോകത്ത് കൂടുതൽ ചർച്ച ചെയ്യപ്പെട്ട റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ മോഹൻലാൽ പ്രതികരിച്ചു. സിനിമക്ക് കാലത്തിന് അനുസരിച്ച് വന്ന മാറ്റം പോലെ, റിവ്യൂ ചെയ്യുന്നതിനും മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന് മോഹൻലാൽ പറയുന്നു.
പണ്ട് സിനിമയെ കുറിച്ച് അറിയുന്ന പ്രസിദ്ധരായ ആളുകൾ ആണ് റിവ്യൂ എഴുതാറുള്ളത് എന്ന് മോഹൻലാൽ പറഞ്ഞു. അന്ന് അത്തരം റിവ്യൂകൾക്കായി കാത്തിരിക്കാറുണ്ട് എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. എന്നാൽ, ഇന്ന് സിനിമക്ക് മാറ്റം സംഭവിച്ചതിന് സമാനമായി, റിവ്യൂവിനും മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന് മോഹൻലാൽ പറഞ്ഞു. ഇന്ന് ഓരോരുത്തരും അവരുടെ അഭിപ്രായം മാത്രമാണ് പറയുന്നത് എന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു.
Mohanlal talks about review bombing malayalam films
തന്റെ സിനിമകളെ സംബന്ധിച്ച് നല്ലത് പറഞ്ഞാലും മോശം പറഞ്ഞാലും അത് താൻ നല്ല രീതിയിൽ ആണ് എടുക്കുന്നത് എന്ന് മോഹൻലാൽ പറഞ്ഞു. എന്നാൽ ഇന്നത്തെ റിവ്യൂ സിസ്റ്റം ശരിയാണ് എന്നോ ശരിയല്ല എന്നോ പറയാൻ സാധിക്കില്ല എന്ന് പറഞ്ഞ മോഹൻലാൽ, ഇന്നത്തെ റിവ്യൂവർമാരുടെ അഭിപ്രായങ്ങൾ ഒരു വിമർശനം ആയി തനിക്ക് അംഗീകരിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കി. അത് അവരുടെ വ്യക്തിഗത കാഴ്ചപ്പാട് മാത്രമാണ് എന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
Read Also: പുതുമുഖ സംവിധായകർക്കൊപ്പം പ്രവർത്തിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മോഹൻലാൽ