‘ഒടുവിൽ അവർക്ക് ബോധ്യപ്പെട്ടു’ മോഹൻലാൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

Mohanlal take photo with pet dogs Casper and Whiskey : മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ പലപ്പോഴും തന്റെ വ്യക്തിജീവിത വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ, സിനിമ ചിത്രീകരണങ്ങൾക്ക് ഇടയിൽ ലഭിച്ച ഒരു ഇടവേളയിൽ വീട്ടിൽ വിശ്രമിക്കുന്ന വേളയിൽ തന്റെ പെറ്റുകൾക്കൊപ്പം

പകർത്തിയ ചിത്രം ആണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. കാസ്പർ, വിസ്കി എന്നിങ്ങനെയാണ് മോഹൻലാലിന്റെ നായ കുട്ടികളുടെ പേര്. അവർക്കൊപ്പം ഉള്ള ചിത്രങ്ങൾ മോഹൻലാൽ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. എന്നിരുന്നാലും, ഇത്തവണ പങ്കുവെച്ച ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ചിത്രം പങ്കുവെച്ചതിനൊപ്പം അക്കാര്യം മോഹൻലാൽ കുറിക്കുകയും ചെയ്തു. മോഹൻലാൽ പങ്കുവെച്ച് ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ലാലേട്ടൻ തന്റെ പെറ്റുകൾക്കൊപ്പം ചിരിച്ച മുഖവുമായിയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാസ്പറും വിസ്കിയും ലാലേട്ടനൊപ്പം ചിത്രത്തിന് പോസ് ചെയ്തിട്ടുണ്ട്. ഇക്കാര്യം തന്നെയാണ് അദ്ദേഹം സൂചിപ്പിച്ചത്. “ഒടുവിൽ കാസ്പറും വിസ്കിയും എനിക്കൊപ്പം പോസ് ചെയ്യാൻ സമ്മതിച്ചു,” മോഹൻലാൽ ചിത്രം പങ്കുവച്ചതിനൊപ്പം കുറിച്ചു. നിരവധി ആളുകൾ ആണ് ചിത്രത്തിന്റെ കമന്റ് ബോക്സിൽ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്.

ആരാധകർക്കൊപ്പം സെലിബ്രിറ്റികളായ കവിത നായർ, ശ്രുതി ലക്ഷ്മി, കെഎസ് മനീഷ, സെറീന, നിപിൻ തുടങ്ങിയവരെല്ലാം തങ്ങളുടെ സ്നേഹം കമന്റ് ബോക്സിൽ പങ്കുവെച്ചു. ജീതു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ ആണ് ഇനി മോഹൻലാലിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ശേഷം, ‘മലൈക്കോട്ടൈ വാലിബൻ’, ‘ബറോസ്’ എന്നിങ്ങനെ ഒരു വലിയ ലൈനപ്പ് നീണ്ടു കിടക്കുന്നു. 

Read Also: അരങ്ങേറ്റ സിനിമയിൽ തന്നെ ഡബിൾ റോൾ!! ഈ താരപുത്രി ആരാണെന്ന് മനസ്സിലായോ?

Mohanlal take photo with pet dogs Casper and Whiskey

MohanlalPetviral Photos
Comments (0)
Add Comment