Mohanlal shared a picture hint second part of Yodha movie

പഴയ അശോകേട്ടനെ കാണാൻ പുതിയ ഉണ്ണിക്കുട്ടൻ എത്തി!! ഇത് ‘യോദ്ധ’യുടെ രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പോ

Mohanlal shared a picture hint second part of Yodha movie

Mohanlal shared a picture hint second part of Yodha movie : മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘യോദ്ധാ’. 1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ, ജഗതി ശ്രീകുമാർ, മധൂ, ഉർവശി തുടങ്ങിയവർക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയ നടനാണ് സിദ്ധാർത്ഥ് ലാമ. ചിത്രത്തിൽ റിമ്പോചെ അഥവാ ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെയാണ്

നേപ്പാളി നടനായ സിദ്ധാർത്ഥ് ലാമ അവതരിപ്പിച്ചത്. 6 വയസ്സ് പ്രായം ഉണ്ടായിരുന്നപ്പോഴാണ് സിദ്ധാർത്ഥ് ലാമ ‘യോദ്ധാ’-യിൽ അഭിനയിച്ചത്. ശേഷം, 2016-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മലയാള ചിത്രമായ ‘ഇടവപ്പാതി’-യിൽ സിദ്ധാർത്ഥ് ലാമ കേന്ദ്ര കഥാപാത്രത്തിൽ എത്തിയിരുന്നു. ഇപ്പോൾ, മോഹൻലാൽ പങ്കുവെച്ച ഒരു ചിത്രം വീണ്ടും സിദ്ധാർത്ഥ് ലാമ അഥവാ ‘യോദ്ധാ’-യിലെ ഉണ്ണിക്കുട്ടൻ

Mohanlal shared a picture hint second part of Yodha movie

സോഷ്യൽ മീഡിയയിൽ ചർച്ചയാകാൻ കാരണമായിരിക്കുകയാണ്. മോഹൻലാൽ ‘യോദ്ധാ’-യിലെ ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ പോലെ തോന്നിക്കുന്ന ഒരു കുട്ടിക്ക് ഒപ്പം പകർത്തിയ ചിത്രമാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്. ‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും,’ എന്ന ക്യാപ്ഷൻ നൽകിയാണ് മോഹൻലാൽ ഈ ചിത്രം പങ്കുവെച്ചത്. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

മോഹൻലാൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ, ‘യോദ്ധാ’-യുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചർച്ച ആരാധകർക്കിടയിൽ സജീവമായിരിക്കുകയാണ്. മുൻപും പലതവണ ‘യോദ്ധാ’-യുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നെങ്കിലും, ഇക്കാര്യത്തിൽ ഒരു വ്യക്തത ഇല്ല. 

Read Also: ‘കണ്ണൂർ സ്‌ക്വാഡ്’ ഒടിടിയിലേക്ക്!! ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത് നമ്പർ വൺ പ്ലാറ്റ്ഫോം

Mohanlal shared a picture hint second part of Yodha movie