Mohanlal on not doing films with debutante directors

പുതുമുഖ സംവിധായകർക്കൊപ്പം പ്രവർത്തിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മോഹൻലാൽ

Mohanlal on not doing films with debutante directors

Mohanlal on not doing films with debutante directors: മോഹൻലാൽ – ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ നിരവധി സൂപ്പർ ഹിറ്റ് മലയാള സിനിമകൾ പിറന്നിട്ടുണ്ട്. അതേസമയം, പുതിയ ആളുകൾക്ക് മോഹൻലാൽ അവസരം നൽകുന്നില്ല എന്ന രീതിയിൽ ഒരു പ്രചരണം നിലനിൽക്കുന്നു. ഇപ്പോൾ, ഈ പ്രചരണത്തിന് മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ.

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. ഈ ചിത്രത്തിന്റെ ഭാഗമായി ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ്, മമ്മൂട്ടി നിരവധി നവാഗത സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോൾ, പുതുമുഖ സംവിധായകരുമായി എന്തുകൊണ്ടാണ് മോഹൻലാൽ പ്രവർത്തിക്കാത്തത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. താൻ അടുത്ത കാലത്തായി പുതിയ സംവിധായകരുടെ പത്തോളം കഥകൾ കേട്ടു എന്നും,

Mohanlal on not doing films with debutante directors
Mohanlal on not doing films with debutante directors

എന്നാൽ അതൊന്നും തന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്. മാത്രമല്ല പലരും പറഞ്ഞ കഥകൾ, പഴയ ഒന്നിലധികം സിനിമകളുടെ കൂട്ടിച്ചേർക്കൽ ആയി അനുഭവപ്പെട്ടു എന്നും മോഹൻലാൽ പറഞ്ഞു. കൂടാതെ, പല യുവാക്കളും ഇന്ന് പാൻ ഇന്ത്യൻ ലെവൽ സിനിമകളാണ് ചിന്തിക്കുന്നത് എന്നും, അത് പലപ്പോഴും തന്നെക്കൊണ്ട് താങ്ങാൻ സാധിക്കുന്നതല്ലായിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

Mohanlal on not doing films with debutante directors

‘നേര്’ന്റെ കഥ ഒരു നവാഗതൻ ആയിരുന്നു തന്നോട് പറഞ്ഞതെങ്കിൽ പോലും, ഒരുപക്ഷേ താൻ സമ്മതിക്കുമായിരുന്നു എന്നു മോഹൻലാൽ കൂട്ടിച്ചേർത്തു. അതോടൊപ്പം, തനിക്ക് തന്റെ പ്രൊഡക്ഷനിൽ വർക്ക് ചെയ്യാൻ ആണ് കൂടുതൽ കംഫർട്ട് എന്നും, അതാവുമ്പോൾ തനിക്ക് തന്റെ ഇഷ്ടാനുസരണം സിനിമകൾ ചെയ്യാമല്ലോ എന്നും മോഹൻലാൽ പറഞ്ഞു. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം പ്രവർത്തിക്കുന്നതിനെ കുറിച്ചും മോഹൻലാൽ ചൂണ്ടിക്കാണിച്ചു.

Read Also: മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ