Mohanlal movies box office verdict last four years

അവസാനമായി തിയേറ്റർ ഭരിച്ച മോഹൻലാൽ ചിത്രത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, പരിശോധിക്കാം

Mohanlal movies box office verdict last four years : തീയേറ്ററുകളിലേക്ക് വലിയ ജനാവലിയെ ആകർഷിക്കാൻ കെൽപ്പുള്ള മലയാള നടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന സൂപ്പർസ്റ്റാർ ആണ് മോഹൻലാൽ. ഇന്ന് താര പരിവേഷമുള്ള സൂപ്പർതാരങ്ങളും, യുവ താരങ്ങളും, പുതുമുഖ താരങ്ങളും എല്ലാം തന്നെ തീയേറ്ററുകളിലേക്ക് ആളുകളെ കയറ്റുമ്പോൾ

അവസാനമായി തീയേറ്ററുകൾ പിടിച്ചടക്കിയ മോഹൻലാൽ ചിത്രം ഏതാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. കൃത്യമായി പറഞ്ഞാൽ, ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിൽ ആഘോഷമായിട്ട് നാല് വർഷത്തിലേറെ കാലമായി. 2019-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത, സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ന് ശേഷം, അത്രമാത്രം ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച

Mohanlal movies box office verdict last four years
Mohanlal movies box office verdict last four years

മറ്റൊരു മോഹൻലാൽ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കോവിഡിന്റെ ഇടവേളകളിലും, കോവിഡാനന്തരവുമായി നിരവധി മോഹൻലാൽ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തി. ‘ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന’ ഒരു മോഹൻലാൽ ചിത്രം എന്ന നിനക്ക് തിയേറ്ററുകളിൽ ആഘോഷിക്കപ്പെട്ടില്ലെങ്കിലും, സാമ്പത്തിക നഷ്ടം വരുത്തിയില്ല എന്ന് ആശ്വസിക്കാം.

എന്നാൽ, ‘ബിഗ് ബ്രദർ’, ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’, ‘ആറാട്ട്’, ‘മോൺസ്റ്റർ’, ‘എലോൺ’ എന്നീ മോഹൻലാൽ സിനിമകൾ തിയേറ്ററുകളിൽ വലിയ പരാജയം ആണ് നേരിട്ടത്. ചുരുക്കി പറഞ്ഞാൽ, കോവിഡിന് ശേഷം ഒരു മോഹൻലാൽ ചിത്രത്തിന് പോലും തീയേറ്ററുകൾ ഭരിക്കാൻ സാധിച്ചിട്ടില്ല. അതേസമയം, മോഹൻലാലിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമകൾ, ആരാധകർക്ക് തീയേറ്ററുകളിൽ ആഘോഷമാക്കാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

Read Also: ‘ധ്രുവനച്ചത്തിരം’ ഇന്ന് തിയേറ്ററുകളിൽ എത്തില്ല!! ക്ഷമ ചോദിച്ച് ഗൗതം മേനോൻ

Mohanlal movies box office verdict last four years