Mohanlal Neru movie review

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രത്തിന്റെ നേരറിയാം

Mohanlal Neru movie review. Neru theatre response

Mohanlal Neru movie review: മോഹൻലാൽ ചിത്രം ‘നേര്’ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ തിയേറ്ററിൽ എത്തിയ സിനിമയാണ് ‘നേര്’. അതുകൊണ്ടുതന്നെ, വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ വെച്ചുപുലർത്തിയിരുന്നത്. ആദ്യ ഷോ അവസാനിക്കുമ്പോൾ,

പ്രേക്ഷകരുടെ പ്രതീക്ഷകൾ ‘നേര്’ സഫലമാക്കി എന്ന് തന്നെ വേണം മനസ്സിലാക്കാൻ. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് മോഹൻലാലിന്റെ ഒരു തിരിച്ചുവരവാണ് എന്ന് ‘നേര്’ കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ‘നേര്’ ഒരു മാസ് അല്ലെങ്കിൽ ത്രില്ലർ ചിത്രം അല്ല എന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, സിനിമ എൻഗേജിംഗ് ആയിരിക്കും

Mohanlal Neru movie review
Mohanlal Neru movie review

എന്ന് സംവിധായകൻ ജിത്തു ജോസഫ് ഉറപ്പു നൽകിയിരുന്നു. സംവിധായകന്റെ വാക്കുകൾ പോലെ തന്നെ, പ്രേക്ഷകരെ ‘നേര്’ തൃപ്തിപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളും മറ്റും പ്രേക്ഷകരെ അതി വൈകാരികതയിൽ എത്തിക്കുന്നുണ്ട്. പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് ‘നേര്’ തുളഞ്ഞുകയറിയിരിക്കുന്നത് എന്ന് അവരുടെ വാക്കുകളിൽ പ്രകടമാണ്. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ് ‘നേര്’.

ജിത്തു ജോസഫിന്റെ ബ്രില്യന്റ് മേക്കിങ്, മോഹൻലാലിന്റെ ഗംഭീര പ്രകടനം എന്നിവ എല്ലാംകൊണ്ടും ‘നേര്’ മികച്ചതാകുന്നു. അനശ്വര രാജന്റെ പ്രകടനത്തെയും പ്രേക്ഷകർ എടുത്തുപറയുന്നു. സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയ അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Read Also: സൂപ്പർസ്റ്റാറുകൾ ഏറ്റെടുക്കാൻ ധൈര്യപ്പെടാത്ത വേഷം

Mohanlal Neru movie review