‘മലൈക്കോട്ടൈ വാലിബൻ’ ബിഗ് അപ്‌ഡേറ്റ് പങ്കുവെച്ച് മോഹൻലാൽ, ആരാധകർക്ക് ഇനി ആഘോഷം

Mohanlal movie Malaikottai Vaaliban teaser release update : കഴിഞ്ഞ കുറച്ച് കാലമായി മലയാള സിനിമ ലോകത്ത് മമ്മൂട്ടിയുടെ ആധിപത്യ വാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പ്രേക്ഷക സ്വീകരണം ലഭിക്കുകയും, നിരൂപക പ്രശംസ നേടുകയും ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ കഴിഞ്ഞകാലങ്ങളിൽ തുടർ വിജയങ്ങൾ നേടുന്നതായി കാണാൻ സാധിച്ചു.

‘കണ്ണൂർ സ്‌ക്വാഡ്’, ‘കാതൽ – ദി കോർ’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ വലിയ വിജയമായി മാറിയപ്പോൾ, വലിയ ഹൈപ്പ് സൃഷ്ടിച്ച് ആളുകളെ തീയേറ്ററുകളിലേക്ക് കൂട്ടത്തോടെ എത്തിച്ച ഒരു മോഹൻലാൽ ചിത്രം പിറന്നിട്ട് വർഷം രണ്ടായി. മാത്രമല്ല, മമ്മൂട്ടിയുടെ വരാനിരിക്കുന്ന ലൈനപ്പിന്റെ പോസ്റ്ററുകളും മറ്റും ആരാധകരെ ആവേശത്തിൽ ആഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ, മോഹൻലാൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും ഗംഭീര ചിത്രങ്ങളുമായി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

Mohanlal movie Malaikottai Vaaliban teaser release update

മോഹൻലാലിന്റെ ഗംഭീര ലൈനപ്പിലെ, ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന്റെ ഒരു ബിഗ് അപ്ഡേറ്റ് ഇപ്പോൾ മോഹൻലാൽ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ ഡിസംബർ 6-ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. 2024 ജനുവരി റിലീസ് ആയി ആണ്

‘മലൈക്കോട്ടൈ വാലിബൻ’ പ്രേക്ഷകരിലേക്ക് എത്തുക. ഇതിന് മുന്നേ മോഹൻലാലിന്റെ ജിത്തു ജോസഫ് ചിത്രം ‘നേര്’ പ്രേക്ഷകരിലേക്ക് എത്തും. ‘റാം’, ‘ബറോസ്’, ‘എമ്പുരാൻ’, ‘വൃഷുഭ’ എന്നിങ്ങനെ വലിയ പ്രോജക്ടുകൾ മോഹൻലാലിന്റെ ലൈനപ്പിൽ അവശേഷിക്കുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ന്റെ ടീസർ പുറത്തിറങ്ങുന്നതോടെ, സാമൂഹ്യ മാധ്യമങ്ങളിൽ മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാൻ വകയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Read Also: ഓസ്‌ലർ ഈസ് കമിങ്!! ജയറാം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Mohanlal movie Malaikottai Vaaliban teaser release update

Malaikottai VaalibanMohanlalMovie Teaser
Comments (0)
Add Comment