“മദഭര മിഴിയോരം, വസന്തത്തിൻ കാലം” മലൈക്കോട്ടൈ വാലിബൻ രണ്ടാം ഗാനം പുറത്ത്

Mohanlal movie Malaikottai Vaaliban actress: വർഷം മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായ ‘മലൈക്കോട്ടൈ വാലിബൻ’ലെ രണ്ടാമത്തെ ഗാനം പുറത്തുവന്നിരിക്കുകയാണ്. പ്രശാന്ത് പിള്ള സംഗീതം നൽകിയ ഗാനം, പ്രീതി പിള്ള ആണ് ആരംഭിച്ചിരിക്കുന്നത്. “മദഭര മിഴിയോരം, വസന്തത്തിൻ കാലം” എന്ന ഗാനം

രചിച്ചിരിക്കുന്നത് ‘മലൈക്കോട്ടൈ വാലിബൻ’-ന്റെ തിരക്കഥാകൃത്ത് കൂടിയായ പിഎസ് റഫീഖ് ആണ്. ഈ ഗാനത്തിൽ മോഹൻലാലിനെയും, സുചിത്ര നായരെയും ആണ് കാണാൻ സാധിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നിരുന്നാലും, ആരാണ് മോഹൻലാലിനൊപ്പം ഈ ഗാനത്തിൽ കാണുന്ന നായിക എന്ന് പലരും അന്വേഷിക്കുന്നു.

സുചിത്ര നായർ, ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതയാണ്. ‘വാനമ്പാടി’ എന്ന ടെലിവിഷൻ പരമ്പരയിൽ പത്മിനി അഥവാ പപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ സുചിത്ര നായർ, ബിഗ് ബോസ് മലയാളം സീസൺ 4-ലെ മത്സരാർത്ഥി കൂടിയായിരുന്നു. ‘മലൈക്കോട്ടൈ വാലിബൻ’-ൽ ഏകദേശം 15 മിനിറ്റോളം നീണ്ടുനിൽക്കുന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്നും,

അത് മുഴുനീളം ലാലേട്ടന് ഒപ്പം ആണ് എന്നും നേരത്തെ ഒരു അഭിമുഖത്തിൽ സുചിത്ര വെളിപ്പെടുത്തിയിരുന്നു. ജനുവരി 25-നാണ് ഈ പീരിയഡ് ഡ്രാമ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാൽ ആലപിച്ച ‘റാക്ക്‌’ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ ടീസറും, പോസ്റ്ററുകളും എല്ലാം തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംക്ഷയും വർദ്ധിപ്പിക്കുന്നു.

Mohanlal movie Malaikottai Vaaliban actress Suchithra Nair

Malaikottai VaalibanMohanlalSuchithra Nair
Comments (0)
Add Comment