‘മലൈക്കോട്ടൈ വാലിബൻ’ നായിക സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ്, ലാലേട്ടന്റെ നായികയെ പരിചയപ്പെടാം

Mohanlal movie Malaikottai Vaaliban heroine: മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’. പിഎസ് റഫീഖ് രചന നിർവഹിച്ചിരിക്കുന്ന ഈ പീരിയഡ് ആക്ഷൻ ചിത്രത്തിൽ, ഒരു നാടോടി ഗുസ്തിക്കാരൻ ആയി ആണ് മോഹൻലാൽ വേഷമിട്ടിരിക്കുന്നത്.

മറാത്തി നടി സൊനാലി കുൽക്കർനി ആണ് ‘മലൈക്കോട്ടൈ വാലിബൻ’-ൽ കേന്ദ്ര സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരുഗുരുകത്തി എന്നാണ് ചിത്രത്തിൽ സൊനാലി കുൽക്കർനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മലയാള സിനിമയിൽ ആദ്യമായതിനാൽ തന്നെ, സൊനാലി കുൽക്കർനിയെ മലയാള സിനിമ പ്രേക്ഷകർക്ക് അധികം പരിചയം കാണില്ല. എന്നാൽ, സൊനാലി കുൽക്കർനിയുടെ സിനിമ ചരിത്രം പരിശോധിച്ചാൽ

സിനിമയിലെ ഗംഭീര പ്രകടനങ്ങൾക്ക് താരം നിരവധി പുരസ്കാരം നേടിയിട്ടുള്ളതായി കാണാൻ സാധിക്കും. മോഡൽ, ഡാൻസർ എന്നീ മേഖലകളിലായി കരിയർ ആരംഭിച്ച സൊനാലി കുൽക്കർനി, 2006-ൽ ‘ഗൗരി’ എന്നാൽ സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തുകയായിരുന്നു. ശേഷം, ‘ബാകുല നാംഡിയോ ഖോട്ടാലെ’ എന്ന മറാത്തി ചിത്രത്തിലെ പ്രകടനത്തിന്,

Mohanlal movie Malaikottai Vaaliban heroine

മികച്ച പുതുമുഖ താരം (ഫീമെയിൽ) വിഭാഗത്തിൽ മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാരം സൊനാലി കുൽക്കർനിയെ തേടിയെത്തി. ശേഷം നിരവധി മറാത്തി ചിത്രങ്ങളിൽ അഭിനയിച്ച സൊനാലി കുൽക്കർനി, ഒന്നിലധികം ബോളിവുഡ് സിനിമകളിലും പ്രത്യക്ഷപ്പെട്ടു. ‘മലൈക്കോട്ടൈ വാലിബൻ’ലൂടെ സൊനാലി കുൽക്കർനി മലയാളികളുടെ പ്രിയങ്കരിയായി മാറാൻ തയ്യാറെടുക്കുകയാണ്. 2024 ജനുവരി 25-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ActressMalaikottai VaalibanMohanlal
Comments (0)
Add Comment