Malaikottai Vaaliban review

കേരളം പിടിച്ചു കുലുക്കി വാലിബൻ!! കോരിത്തരിച്ച് ആരാധകർ, മലൈക്കോട്ടൈ വാലിബൻ തിയേറ്റർ റെസ്പോൺസ്

Malaikottai Vaaliban theatre response. Malaikottai Vaaliban review

Malaikottai Vaaliban theatre response: മലയാള സിനിമ പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട്, ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററുകൾ എത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ, മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ ഒരു മാജിക് തന്നെയാണ് പ്രേക്ഷകർക്ക് ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീൻ ഗംഭീരമായി എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മോഹൻലാൽ എന്ന നായകന്റെ പ്രകടനവും, ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ ക്രാഫ്റ്റും, ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിൽ മികച്ചതാക്കി നിലനിർത്തുന്നു. ഛായാഗ്രഹകൻ മധു നീലകണ്ഠൻ ആണ് മറ്റൊരു എടുത്തു പറയേണ്ട പേര്, വളരെ മികച്ച രീതിയിൽ ആണ് അദ്ദേഹം

Malaikottai Vaaliban review

ഓരോ രംഗങ്ങളും ഒപ്പിയെടുത്തിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ സംഗീതവും വളരെ മികച്ചത് തന്നെ. ബാഗ്രൗണ്ട് സ്കോറുകൾ എല്ലാം ഒന്നിനൊന്ന് മികച്ചത്. മോഹൻലാൽ ആരാധകരെ സംബന്ധിച്ചിടത്തോളം, അവർ ഇന്ന് തിയേറ്ററുകളിൽ ആഘോഷം അഴിച്ചു വിട്ടിരിക്കുകയാണ്. മോഹൻലാലിന്റെ ‘നേര്’ വിജയമായിരുന്നെങ്കിലും, ‘മലൈക്കോട്ടൈ വാലിബൻ’ ആരാധകർക്ക് അതിരുകളില്ലാതെ ആഘോഷിക്കാൻ വഴിയൊരുക്കിയിരിക്കുന്നു.

ആദ്യ ഷോക്ക്‌ ശേഷം വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭ്യമാകുന്നത്. തീർച്ചയായും ഇത് മോഹൻലാലിന്റെ കരിയറിലെ ഒരു ഗംഭീര സിനിമയാകും എന്ന് തന്നെ പ്രതീക്ഷിക്കാം. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ, വീണ്ടും മലയാളികൾ അദ്ദേഹത്തിൽ അർപ്പിച്ച പ്രതീക്ഷ നിലനിർത്തിയിരിക്കുന്നു. ഇത് മോളിവുഡ് ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമോ എന്നാണ് ഇനി കാണേണ്ടിയിരിക്കുന്നത്. Malaikottai Vaaliban review