ഖുറേഷി എബ്രഹാം വരവറിയിച്ചു, ആരാധകരുടെ ഹൈപ്പ് ഉയർത്തി ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക്

Mohanlal movie Empuraan first look poster unveiled: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത 2019-ൽ പുറത്തിറങ്ങിയ വലിയ വിജയമായി മാറിയ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ സീക്വല്‍ ആണ് ‘എമ്പുരാൻ’. ഈ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക്, ഇപ്പോൾ ഫസ്റ്റ്

ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ലൂസിഫർ’-ൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. എന്നാൽ, ഈ കഥാപാത്രത്തിന് ഖുറേഷി അബ്രാം എന്ന ഒരു മുൻകാലം ഉണ്ടായിരുന്നതായി ചിത്രത്തിൽ സൂചന നൽകിയിരുന്നു. ആ ഖുറേഷി അബ്രാമിന്റെ കഥയാണ് ‘എമ്പുരാൻ’ പറയുന്നത്. ഖുറേഷി അബ്രാമിന്റെ വരവറിയിച്ചിരിക്കുന്ന ഒരു ഫസ്റ്റ് ലുക്ക് ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, ഫസ്റ്റ് ലുക്കിൽ ഖുറേഷി അബ്രാമിന്റെ മുഖം വ്യക്തമാകും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ സമ്മാനിക്കുന്നതാണ് ഫസ്റ്റ് ലുക്ക്. എന്നിരുന്നാലും ഫസ്റ്റ് ലുക്കിൽ ദൃശ്യമായിരിക്കുന്ന കാഴ്ച, ഇത് ഒരു ഒന്നൊന്നര മാസ് ആക്ഷൻ ചിത്രമായിരിക്കും എന്നതിന്റെ സൂചനയാണ് നൽകുന്നത്. എന്തുതന്നെയായാലും, ഇത് പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചിരിക്കുന്നു.

Empuraan first look unveiled

മുരളി ഗോപി രചന നിർവഹിക്കുന്ന ഈ ചിത്രം, ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിയാണ് ‘എമ്പുരാൻ’ ഒരുക്കുന്നത്. 2023 ഒക്ടോബർ 5-നാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. പാൻ ഇന്ത്യൻ ലെവലിൽ ആണ് ‘എമ്പുരാൻ’ ഒരുക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 

Read Also: അലക്സാണ്ടറെ നെഞ്ചിലേറ്റി പ്രേക്ഷകർ!! ദിലീപ് ചിത്രം ‘ബാന്ദ്ര’ റിവ്യൂ

EmpuranFirst Look PosterMohanlal
Comments (0)
Add Comment