മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ

Mohanlal Listin Stephen Movie : നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവ് ആണ് ലിസ്റ്റിൻ സ്റ്റീഫൻ. തന്റെ ചെറിയ പ്രായത്തിൽ തന്നെ സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവന്ന ലിസ്റ്റിൻ, ‘ഉസ്താദ് ഹോട്ടൽ’, ‘ഹൗ ഓൾഡ് ആർ യു’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘ഗരുഡൻ’ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഇതിനോടകം നിർമ്മിച്ചു.

ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, പൃഥ്വിരാജ് സുകുമാരൻ, ധനുഷ്, ആസിഫ് അലി, സുരേഷ് ഗോപി തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, മലയാളത്തിലെ ബിഗ് എംസ് ആയ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ലിസ്റ്റിൻ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. എന്നാൽ, മോഹൻലാലിനോട് താൻ രണ്ടുതവണ കഥ പറയുകയുണ്ടായി എന്ന് ലിസ്റ്റിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Mohanlal Listin Stephen Movie has been Dropped officially

ആനയേയും ആന പാപ്പാനെയും പേടിക്കണം എന്ന അവസ്ഥയാണ് ഒരു നിർമ്മാതാവിന് ഉള്ളത് എന്ന്, വലിയ താരങ്ങളുടെ ഒപ്പം നടക്കുന്ന ശിങ്കിടികളെ ഉദ്ദേശിച്ച് ലിസ്റ്റിൻ പറഞ്ഞു. രണ്ട് തവണ മോഹൻലാലിനോടും ആന്റണി പെരുമ്പാവൂരിനോടും കഥ പറഞ്ഞെങ്കിലും അത് അവർക്ക് ഇഷ്ടമായില്ല എന്ന് ലിസ്റ്റിൻ വെളിപ്പെടുത്തി. ഒന്ന് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു എന്നും,

Mohanlal Listin Stephen Movie has been Dropped officially

മറ്റൊന്ന് ബോബി – സഞ്ജയുടെ തിരക്കഥ ആയിരുന്നു എന്നും ലിസ്റ്റിൻ പറഞ്ഞു. രണ്ടും വലിയ പ്രോജക്ടുകൾ ആയിരുന്നു എന്നും, ഡിജോയുടെ കഥയിൽ തങ്ങൾക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു എന്നും ലിസ്റ്റിൻ പറഞ്ഞു. ‘അജയന്റെ രണ്ടാം മോഷണം’, ‘താരം’ എന്നീ സിനിമകളാണ് ഇനി ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച പ്രൊജക്ടുകളായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. 

Read Also: ആരാധകരുടെ പരിശ്രമം ഫലം കണ്ടു, നേരിട്ടെത്തി അഭിനന്ദനം അറിയിച്ച് മോഹൻലാൽ

Celebrity InterviewListin StephenMohanlal
Comments (0)
Add Comment