Mohanlal Lijo Jose Pellissery movie Malaikottai Vaaliban review

ഒരു വേറിട്ട സിനിമ അനുഭവം!! ഇത് ലാലേട്ടൻ മാസ് സിനിമയല്ല, എൽജെപി ക്ലാസ് ചിത്രം

Malaikottai Vaaliban review

Mohanlal Lijo Jose Pellissery movie Malaikottai Vaaliban review: പ്രഖ്യാപനം മുതൽ മലയാള സിനിമ ആരാധകരിൽ ആകാംക്ഷയും പ്രതീക്ഷയും ജനിപ്പിച്ച ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് യാതൊരു സൂചനയും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിയിട്ടില്ലായിരുന്നുവെങ്കിലും, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി,

നടൻ മോഹൻലാൽ എന്നീ പേരുകൾ ‘മലൈക്കോട്ടൈ വാലിബൻ’-ന് നൽകിയ ഹൈപ്പ് വളരെ വലുതായിരുന്നു. എന്നാൽ, ‘മലൈക്കോട്ടൈ വാലിബൻ’ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയോ എന്നത് ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ, ആദ്യദിനം സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ ആണ് പ്രകടമാകുന്നത്. ചിലരെ ഒക്കെ സിനിമ നിരാശപ്പെടുത്തിയപ്പോൾ,

Mohanlal Lijo Jose Pellissery movie Malaikottai Vaaliban review

മറ്റൊരു കൂട്ടരെ വാലിബൻ അതിശയിപ്പിച്ചു. മോഹൻലാലിന്റെ മാസ് മാത്രം പ്രതീക്ഷിച്ച് ചെന്ന ആരാധകരെയാണ് വാലിബൻ നിരാശപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു എൽജെപി സിനിമയാണ്, അതേസമയം ഇത് ഒരു കംപ്ലീറ്റ് എൽജെപി പാക്കേജ് ആയി അവകാശപ്പെടാൻ ആകില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്തുതന്നെയായാലും, ബിഗ് സ്ക്രീനിൽ ഒരു മായാകാഴ്ചയാണ് പ്രേക്ഷകന്

‘മലൈക്കോട്ടൈ വാലിബൻ’ സമ്മാനിക്കുന്നത്. ലോകത്തിന്റെ മുന്നിൽ വയ്ക്കാവുന്ന മലയാള ചിത്രം എന്നെല്ലാം ചിലർ അഭിപ്രായപ്പെടുമ്പോഴും, എല്ലാ തരം പ്രേക്ഷകരെയും ‘മലൈക്കോട്ടൈ വാലിബൻ’ തൃപ്തിപ്പെടുത്തുന്നില്ല എന്നത് ഒരു യാഥാർത്ഥ്യം തന്നെ. അതേസമയം, മോഹൻലാൽ നേരത്തെ പറഞ്ഞതുപോലെ ഒരു അമർ ചിത്രകഥ ഒക്കെ വായിക്കുന്ന എക്സ്പീരിയൻസ്, അഥവാ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു എക്സ്പിരിമെന്റ് കാണാൻ ആഗ്രഹിക്കുന്നവരെ വാലിബൻ അതിശയിപ്പിക്കുക തന്നെ ചെയ്യുന്നു.