ജോഷി-മോഹൻലാൽ ടീം വീണ്ടും!! മോഹൻലാലിന്റെ മാസ് അവതാരമായി ‘റമ്പാൻ’

Mohanlal Joshiy new movie Rambaan details: മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാലും ഇതിഹാസ സംവിധായകൻ ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ചെമ്പൻ വിനോദ് ജോസ് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ‘റമ്പാൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ചിത്രത്തിന്റെ പൂജ ചടങ്ങിൽ മോഹൻലാൽ കൂടുതൽ കാര്യങ്ങൾ പങ്കുവെക്കുകയുണ്ടായി ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തുന്ന ഒരു മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഒരു കൈയിൽ മെഷീൻ ഗണ്ണും, മറ്റൊരു കൈയിൽ ചുറ്റികയും പിടിച്ച് മുണ്ട് മടക്കി നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നു. എന്നാൽ, റമ്പാന്റെ യഥാർത്ഥ ആയുധം ബുള്ളറ്റ് ചെയിൻ ആണെന്ന് ചെമ്പൻ വിനോദ് പറഞ്ഞു. കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മോഹൻലാൽ പങ്കുവെച്ചു.

‘റമ്പാൻ’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം പല തരികിടകളും അടങ്ങിയ ഒരു തരികിടയാണെന്ന് മോഹൻലാൽ രസകരമായി പറഞ്ഞു. ഇത് ഒരു പാൻ ഇന്ത്യൻ ലെവലിൽ ആണ് ജോഷി സാർ ഉദ്ദേശിക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു. ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റീൻ സാക്ക് പോൾ, ഷൈലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റും പങ്കുവെച്ചു.

2025 വിഷു – ഈസ്റ്റർ റിലീസ് ആയിയാണ് ‘റമ്പാൻ’ ഒരുക്കുന്നത് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ഹർഷൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുമ്പോൾ, വിഷ്ണു വിജയ് ആണ് സംഗീതം നിർവഹിക്കുന്നത്. മഷർ ഹംസ കോസ്റ്റ്യൂം ഡിസൈൻ, റോനെക്സ് സേവിയർ മേക്കപ്പ് എന്നിവ കൈകാര്യം ചെയ്യും. 

Read Also: ഈ വക്കീൽ വലിയ കേസുകൾ മാത്രമേ എടുക്കൂ, അതും സൂപ്പർ താരങ്ങളുടെ മാത്രം!! അഡ്വക്കേറ്റ് ശാന്തി പുതിയ തലത്തിലേക്ക്

Mohanlal Joshiy new movie Rambaan details

Chemban VinodMohanlalMovie Pooja
Comments (0)
Add Comment