Mohanlal invited to Ayodhya Ram Mandir inauguration

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് കേരളത്തിൽ നിന്ന് നടൻ മോഹൻലാലിന് ക്ഷണം

Mohanlal invited to Ayodhya Ram Mandir inauguration

Mohanlal invited to Ayodhya Ram Mandir inauguration: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ക്ഷേത്രത്തിന്റെ പണി പുരോഗമിക്കവേ, 2024 ജനുവരി 22-ന് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നു. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങിലേക്ക്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത മേഖലയിലെ പ്രമുഖർക്ക്‌ ക്ഷണം ലഭിച്ചിട്ടുണ്ട്.

ദേശീയ മാധ്യമങ്ങളായ ഫ്രീ പ്രസ് ജേണൽ, ടൈംസ് നൗ തുടങ്ങിയവയാണ് ക്ഷണം ലഭിച്ച അതിഥികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. സിനിമ വ്യവസായത്തിൽ നിന്നും നിരവധി പ്രമുഖർക്കാണ് അന്നേ ദിവസത്തേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. മലയാള സിനിമ ലോകത്ത് നിന്ന് സൂപ്പർസ്റ്റാർ മോഹൻലാലിനെ ഉദ്ഘാടന വേളയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഏക സാന്നിധ്യം കൂടിയാണ് മോഹൻലാൽ.

Mohanlal invited to Ayodhya Ram Mandir inauguration

കൂടാതെ, ബിഗ് ബി അമിതാഭ് ബച്ചൻ, തലൈവർ രജനീകാന്ത്, മെഗാസ്റ്റാർ ചിരഞ്ജീവി തുടങ്ങിയ സിനിമ ലോകത്തെ ഇതിഹാസങ്ങൾക്കും ഉദ്ഘാടന വേളയിലേക്ക് ക്ഷണം ലഭിച്ചു. ബോളിവുഡ് സിനിമ ലോകത്തുനിന്ന്, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി തുടങ്ങി നിരവധി താരങ്ങൾ ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ചലച്ചിത്ര മേഖലയ്ക്ക് പുറമേ,

Mohanlal invited to Ayodhya Ram Mandir inauguration

ക്രിക്കറ്റ്‌ ഉൾപ്പെടെയുള്ള കായിക വിനോദ മേഖലകളിൽ നിന്നും പ്രമുഖ വ്യക്തികൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവർക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യവസായരംഗത്തെ പ്രമുഖരും, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങിൽ, അൻപതോളം വിദേശരാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.