Mohanlal hypes unconventional cinematic marvel of Malaikottai Vaaliban

“ഇന്ത്യയിൽ ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല” വാലിബനെ കുറിച്ച് ആരാധകരോട് മോഹൻലാൽ

Mohanlal hypes unconventional cinematic marvel of Malaikottai Vaaliban

Mohanlal hypes unconventional cinematic marvel of Malaikottai Vaaliban: ഈ വർഷത്തെ റിലീസിന് തയ്യാറെടുക്കുന്ന മലയാള സിനിമകളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന ഒന്നാണ് മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പിറന്ന ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രത്തിന്റെ ടീസറും, ഗാനവും, ഔദ്യോഗിക പോസ്റ്ററും എല്ലാം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ, സിനിമ ഉൾക്കൊള്ളുന്ന കഥയുടെ സൂചനകൾ

ഒന്നും തന്നെ ഇതുവരെ വെളിപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ആരാധകരുടെയും നിരൂപകരുടെയും ഊഹങ്ങൾ മാത്രമാണ് ഇപ്പോഴും ചർച്ചയാകുന്നത്. ഇത് സംബന്ധിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെയാണ്, “ഇന്ത്യയിൽ ഇങ്ങനെ ഒരു സിനിമ വന്നിട്ടുണ്ടാവില്ല.” അതിന്റെ കാരണവും മോഹൻലാൽ വിശദീകരിക്കുന്നുണ്ട്, കാലവും സ്ഥലവും ഒന്നും തന്നെ പറയാതെ വളരെ വ്യത്യസ്തമായ

Mohanlal hypes unconventional cinematic marvel of Malaikottai Vaaliban
Mohanlal hypes unconventional cinematic marvel of Malaikottai Vaaliban

മേക്കിങ് ആണ് ‘മലൈക്കോട്ടൈ വാലിബൻ’-ന്റേത്. സിനിമയെ ഓരോ പ്രേക്ഷകനും അവരവരുടെ കാഴ്ചപ്പാടിൽ നോക്കിക്കാണാനും മനസ്സിലാക്കാനും സാധിക്കും എന്ന് മോഹൻലാൽ പറയുന്നു. ഇത് ഒരു പെയിന്റിംഗ് പോലെ ആണ് എന്നും, പ്രേക്ഷകന് കാഴ്ചയിൽ തോന്നുന്ന ആശയവും വിശ്വലും എക്സ്പീരിയൻസ് ചെയ്യാം എന്നും സൂപ്പർസ്റ്റാർ അഭിപ്രായപ്പെടുന്നു. കൂടാതെ, ‘മലൈക്കോട്ടൈ വാലിബൻ’ ഒരു ഗംഭീര

Mohanlal hypes unconventional cinematic marvel of Malaikottai Vaaliban

വിശ്വൽ ട്രീറ്റ് നൽകും എന്നും മോഹൻലാൽ ഉറപ്പ് നൽകുന്നു. ദി ക്യൂ-വിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യങ്ങൾ പറഞ്ഞത്. പിഎസ് റഫീഖ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, സൊനാലി കുൽക്കർനി, മനോജ് മോസസ്, ഡാനിഷ് സൈറ്റ്, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള തുടങ്ങി വലിയ ഒരു താരനിര വേഷമിടുന്നു. പ്രശാന്ത് പിള്ള സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന്റെ, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠൻ ആണ്.