“എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി” സുഹൃത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മോഹൻലാൽ

Mohanlal heartly note on actor Kundara Johny : നടൻ കുണ്ടറ ജോണിയുടെ വിയോഗത്തിൽ സിനിമ ലോകം അനുശോചനം അറിയിക്കുന്നത് തുടരുകയാണ്. ഇപ്പോൾ നടൻ മോഹൻലാലും ജോണിയുമായുള്ള അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നാണ് മോഹൻലാൽ ജോണിയെ പരാമർശിച്ചിരിക്കുന്നത്.

മോഹൻലാലും ജോണിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയ 2 ചിത്രങ്ങൾ ആയിരുന്നു ‘കിരീടം’, ‘ചെങ്കോൽ‘ എന്നിവ. “പ്രിയപ്പെട്ട ജോണി വിട പറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി” മോഹൻലാൽ തുടർന്നു.

“എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി” സുഹൃത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മോഹൻലാൽ | Mohanlal Kundara Johny

“ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ,” മോഹൻലാൽ കൂട്ടിച്ചേർത്തു. നേരത്തെ ഒരു അഭിമുഖത്തിൽ, ‘കിരീടം’ സിനിമയിലെ മോഹൻലാലും ജോണിയും തമ്മിലുള്ള സംഘട്ടന രംഗത്തിന്റെ ചിത്രീകരണ പശ്ചാത്തലത്തെക്കുറിച്ച് ജോണി പറയുകയുണ്ടായി. തിരുവനന്തപുരം മ്യൂസിയത്തിലെ ഒരു ഭാഗത്താണ് ആ രംഗം ചിത്രീകരിച്ചത്.

വേസ്റ്റ് ഇടുന്ന സ്ഥലമായിരുന്നു അത് എന്നും, കയ്യും ദേഹവും എല്ലാം അഴുക്കായിരുന്നതിനാൽ തന്നെ, രാവിലെ മുതൽ ഉച്ച വരെ ബ്രേക്ക് ഇല്ലാതെ തുടരുന്ന ഷൂട്ടിനിടയിൽ, കാപ്പിയും ബിസ്ക്കറ്റും ഒക്കെ തങ്ങളുടെ വായിൽ വെച്ച് തരുമായിരുന്നു എന്ന് ജോണി പറഞ്ഞിരുന്നു. ഓരോ തവണ മണ്ണ് ഇളകുമ്പോഴും പുഴുക്കൾ നുരഞ്ഞു വന്നിരുന്നു എന്നും, എന്നാൽ താനും മോഹൻലാലും അവിടെവച്ച് തന്നെ ഷൂട്ട് ചെയ്തുകൊള്ളാൻ സംവിധായകന് സമ്മതം കൊടുക്കുകയായിരുന്നു എന്നും ജോണി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 

Read Also: ‘ഒടുവിൽ അവർക്ക് ബോധ്യപ്പെട്ടു’ മോഹൻലാൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

Mohanlal heartly note on actor Kundara Johny

DeathKundara JohnyMohanlal
Comments (0)
Add Comment