സംവിധായകൻ മോഹൻലാൽ ഒരുക്കിയ ദൃശ്യവിസ്മയം പ്രേക്ഷകരിലേക്ക്, ‘ബറോസ്’ റിലീസ് പ്രഖ്യാപിച്ചു
Mohanlal directorial debut Barroz release date : സൂപ്പർസ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധായകന്റെ റോൾ അണിഞ്ഞ ‘ബറോസ്’ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ തീയറ്റർ റിലീസുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി റൂമറുകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി
മോഹൻലാൽ തന്നെ പുറത്തു വിട്ടിരിക്കുകയാണ്. മോഹൻലാൽ തന്നെ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഈ ചിത്രം, 3ഡി എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം 2024 മാർച്ച് 28-ന് പ്രേക്ഷകരിലേക്ക് എത്തും. നേരത്തെ ഈ വർഷത്തെ ക്രിസ്മസ് റിലീസ് ആയി ‘ബറോസ്‘ റിലീസ് ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും
മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ‘നേര്’ ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയി എത്തുന്നതോടെയാണ് ഇപ്പോൾ ‘ബറോസ്’ റിലീസ് മാറ്റിയിരിക്കുന്നത്. ‘ബറോസ് – ഗ്വാഡിയൻ ഓഫ് ട്രെഷർസ്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് ശിവൻ ആണ്. ബി അജിത് കുമാർ എഡിറ്റിംഗ് കൈകാര്യം ചെയ്തപ്പോൾ, മാർക്ക് കിലിയൻ, ലിദിയൻ നാദാശ്വരം എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.
മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, ഗുരു സോമസുന്ദരം, പത്മാവതി റാവു, കോമല്‍ ശർമ്മ, സീസർ ലോറിന്റെ റാത്തോൻ, ഇഗ്നേഷ്യോ മത്തിയോസ്, ജയചന്ദ്രൻ പാലാഴി തുടങ്ങി വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള നിരവധി താരങ്ങൾ ഈ ചിത്രത്തിൽ വേഷമിടുന്നു. 400 വർഷമായി വാസ്കോഡ ഗാമയുടെ മറഞ്ഞിരിക്കുന്ന നിധി സംരക്ഷിക്കുന്ന ബറോസ് എന്ന നിധി സംരക്ഷകന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
Read Also: എസ്ജി 251 ഓൺ ആയി!! ഗരുഡന് ശേഷം സുരേഷ് ഗോപിയുടെ പുതിയ ചിത്രം ആരംഭിക്കുന്നു