വക്കീൽ കുപ്പായത്തിൽ മോഹൻലാൽ!! ‘നേര്’ ഒഫീഷ്യൽ പോസ്റ്റർ എത്തി

Mohanlal advocate character poster Neru movie : മലയാളത്തിലെ സൂപ്പർ ഹിറ്റ് കോംബോ മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘നേര്’. ശാന്തി മായാദേവിയും ജിത്തു ജോസഫും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ കോർട്ട് റൂം ഡ്രാമയാണ് മോഹൻലാലിന്റെ അടുത്തതായി നിശ്ചയിച്ചിരിക്കുന്ന റിലീസ്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ

കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വക്കീൽ കുപ്പായം അണിഞ്ഞ മോഹൻലാലിനെ ആണ് പോസ്റ്ററിൽ കാണാൻ സാധിച്ചത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് ത്രില്ലിംഗ് ചിത്രങ്ങളായ ‘ദൃശ്യം’, ‘12th Man’ തുടങ്ങിയവ ഒരുക്കിയ ജിത്തു ജോസഫിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ അർപ്പിച്ചിരിക്കുന്നത്. മോഹൻലാൽ മുഴുനീള വക്കീൽ വേഷത്തിൽ വീണ്ടും എത്തുമ്പോൾ,

Mohanlal advocate character poster Neru movie

അദ്ദേഹം നേരത്തെ വക്കീൽ വേഷങ്ങൾ അവതരിപ്പിച്ച സിനിമകൾ ഓർത്തെടുക്കാം. ‘ജനകൻ’, ‘റെഡ് ചില്ലീസ്’ തുടങ്ങിയ സിനിമകളിൽ മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയെങ്കിലും, അതിലെല്ലാം വളരെ വ്യത്യസ്തമായിരുന്നു. ജനകനിലെ അഡ്വക്കേറ്റ് സൂര്യ നാരായണൻ, ശക്തമായ ഒരു അതിഥി വേഷം ആയിരുന്നെങ്കിൽ, റെഡ് ചില്ലീസിൽ വക്കീൽ കുപ്പായം അണിഞ്ഞ ഓഎംആർ ഒരു ഇൻസ്റ്റന്റ് സർപ്രൈസ് മാത്രമായിരുന്നു.

സൂപ്പർ ഹിറ്റ് ചിത്രമായ ‘ഹരികൃഷ്ണൻസ്’ൽ, അഡ്വക്കേറ്റ് കൃഷ്ണൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിരുന്നെങ്കിലും, ഈ ചിത്രം ഒരു മുഴുനീള കോർട്ട് റൂം ഡ്രാമ ആയിരുന്നില്ല. സിനിമയിൽ മുഴുനീളം മോഹൻലാൽ വക്കീൽ വേഷം അണിഞ്ഞ ചിത്രമായിരുന്നു ‘അധിപൻ’. 1989-ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ അഡ്വക്കേറ്റ് ശ്യാം പ്രകാശ് ആയി മോഹൻലാൽ എത്തി. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, 34 വർഷങ്ങൾക്ക് ശേഷം മോഹൻലാലിൽ നിന്ന് ഒരു മുഴുനീള വക്കീൽ കഥാപാത്രം ‘നേര്’ൽ ആരാധകർക്ക് പ്രതീക്ഷിക്കാം. 

Read Also: മമ്മൂക്ക വീണ്ടും അച്ചായൻ റോളിൽ, ടർബോ ഫസ്റ്റ് ലൂക്ക് പുറത്ത്

Mohanlal advocate character poster Neru movie

Jeethu JosephMohanlalNeru Movie
Comments (0)
Add Comment