Mohanlal Abraham Qureshi Empuraan movie look unveil viral video

പോരാട്ട ഭൂമിയിൽ നിന്ന് ഖുറേഷി എബ്രഹാം, ‘എമ്പുരാൻ’ മോഹൻലാൽ ലുക്ക് പുറത്ത്

Mohanlal Abraham Qureshi Empuraan movie look unveil viral video

Mohanlal Abraham Qureshi Empuraan movie look unveil viral video : മോഹൻലാൽ – പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയപ്പോൾ തന്നെ, അത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. എന്നിരുന്നാലും, ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം

എന്ന കഥാപാത്രത്തിന്റെ മുഖം വ്യക്തമാക്കിയില്ല എന്നത് ആരാധകർക്ക് ചെറിയതോതിൽ നിരാശ സമ്മാനിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റിൽ മോഹൻലാൽ പുറംതിരിഞ്ഞ് നിൽക്കുന്നതായി ആണ് കാണപ്പെട്ടത്. ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലമാണ് സംവിധായകൻ പോസ്റ്ററിലൂടെ കാണിക്കാൻ ശ്രമിച്ചത്. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോയിൽ

Mohanlal Abraham Qureshi Empuraan movie look unveil viral video
Mohanlal Abraham Qureshi Empuraan movie look

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് വെളിപ്പെട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ ഫാൻസ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം വൈറൽ ആയിരിക്കുന്നു. ഇതിൽ ‘എമ്പുരാൻ’ ഷൂട്ടിംഗ് ലൊക്കേഷനിൽ മോഹൻലാൽ നടന്നു പോകുന്ന കാഴ്ച കാണാൻ സാധിക്കുന്നു. ഇതിൽനിന്ന്, ഖുറേഷി എബ്രഹാം 

Mohanlal Abraham Qureshi Empuraan movie look unveil viral video

എന്ന കഥാപാത്രത്തിന്റെ ലുക്ക് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നു. 2024 റിലീസ് ആയി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇനിയും അവശേഷിക്കുന്നു. വരുംദിവസങ്ങളിൽ ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ ആരാധകർ പ്രതീക്ഷിക്കുന്നുമുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരു പാൻ ഇന്ത്യൻ ലെവലിൽ ആണ് ‘എമ്പുരാൻ’ ഒരുക്കുന്നത്. കാശ്മീരിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. വീഡിയോ കാണാം

Read Also: ആട് തോമക്ക് ശേഷം, ഇനി വല്ല്യേട്ടന്റെ വരവാണ്!! മമ്മൂട്ടി ചിത്രം വീണ്ടും തിയേറ്ററുകളിൽ