ഭാര്യ ലക്ഷ്മിയുടെ ആത്മാർത്ഥമായ സ്നേഹപ്രകടനത്തിന് നന്ദി പറഞ്ഞ് മിഥുൻ രമേശ്

Mithun Ramesh is grateful to his wife Lakshmi for her act of love : ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതനായ താരമാണ് മിഥുൻ രമേശ്. സോഷ്യൽ മീഡിയയിൽ സജീവമായ മിഥുൻ, തന്റെ വ്യക്തിജീവിത വിശേഷങ്ങൾ എല്ലായിപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. രസകരമായ വീഡിയോകൾ നിർമ്മിക്കുന്നതിലൂടെ, മിഥുന്റെ

കുടുംബത്തെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമാണ്. ലക്ഷ്മി മേനോൻ ആണ് മിഥുന്റെ ഭാര്യ, തൻവി എന്നാണ് ദമ്പതികളുടെ ഏക മകളുടെ പേര്. കുറച്ച് മാസങ്ങൾക്ക് മുൻപ്, മിഥുന് ബെൽസ് പാൾസി എന്ന അവസ്ഥ പിടിപെട്ടിരുന്നു. മിഥുന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്ന ഈ അസുഖ അവസ്ഥയെ അദ്ദേഹം തരണം ചെയ്തതും, കുടുംബം അദ്ദേഹത്തിന് നൽകിയ സപ്പോർട്ടും എല്ലാം തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രചോദനം നൽകുന്നതു കൂടിയായിരുന്നു.

Mithun Ramesh is grateful to his wife Lakshmi for her act of love

തന്റെ ഭർത്താവിന്റെ അസുഖ ശമനത്തിനായി പ്രാർത്ഥിച്ച വേളയിൽ തിരുപ്പതിയിൽ മുടി കൊടുക്കാൻ നേർന്ന ലക്ഷ്മി, ഇപ്പോൾ അത് നിറവേറ്റിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വിശേഷങ്ങളും മിഥുൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ ബെൽസ് പാൾസി പോരാട്ട ദിനങ്ങളെ എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാണ് തരണം ചെയ്തത് എന്ന് പറഞ്ഞ മിഥുൻ,

എന്നാൽ, തന്റെ ഭാര്യ ഒരു ലെവൽ കൂടി കൂടുതൽ പ്രാർത്ഥിച്ചിരുന്നു എന്ന് പറയുന്നു. അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്നത് എന്നും, ഇപ്പോൾ തന്റെ ചിഞ്ചുക്കുട്ടി മൊട്ട കുട്ടി ആയി എന്ന് തമാശയിൽ നിറഞ്ഞ സ്നേഹം ചാർത്തി മിഥുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇരുവരുടെയും ആരാധകർ, ദമ്പതികളുടെ ഈ സ്നേഹത്തിലുള്ള തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. 

Read Also: ബാല്യകാല സ്വപ്നം സാക്ഷാത്ക്കരിച്ച സന്തോഷം പങ്കുവെച്ച് നടി നൂറിൻ ഷെരീഫ്

Mithun Ramesh is grateful to his wife Lakshmi for her act of love

celebrity familyCelebrityCoupleMithun Ramesh
Comments (0)
Add Comment