‘അബ്രഹാം ഓസ്ലർ’ അഞ്ചാം പാതിരയുടെ നേരെ ഓപ്പോസിറ്റ്!! ജയറാമിനെ വെച്ചുള്ള മിഥുൻ മാനുവൽ തോമസിന്റെ മാജിക്
Mithun Manuel Thomas returns ‘Abraham Ozler’ brings a new genre: മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഓസ്ലർ’ എന്ന ചിത്രം ഇന്ന് തീയേറ്ററുകൾ എത്തുകയാണ്. ‘അഞ്ചാം പാതിര’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം, മൂന്നു വർഷത്തെ ഇടവേള എടുത്താണ് മിഥുൻ വീണ്ടും സംവിധായകനായി വെള്ളിത്തിരയിൽ എത്തുന്നത്. തന്റെ സിനിമകളിൽ എല്ലായിപ്പോഴും വ്യത്യസ്ത
ജോണറുകൾ സ്വീകരിക്കാറുള്ള മിഥുൻ, കോമഡി ചിത്രമായ ‘ആട്’, കുട്ടികളുടെ ചിത്രമായ ‘ആന്മരിയ കലിപ്പിലാണ്’, ഫാമിലി ചിത്രമായ ‘അലമാര’ തുടങ്ങിയ സിനിമകൾക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ‘അഞ്ചാം പാതിര’. 2020-ൽ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം ഒരു സ്ലാഷർ ക്രൈം ത്രില്ലർ ആയിരുന്നു. ഇപ്പോൾ, ‘അബ്രഹാം ഓസ്ലർ’-ഉം ഇതേ ജോണർ ആയിരിക്കും എന്ന്
ആളുകൾക്കിടയിൽ ചർച്ചകൾ പുരോഗമിക്കവെ, ആ സാധ്യതയെ പൂർണ്ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ‘അഞ്ചാം പാതിര’ പോലെ ഒരു സിനിമ അല്ല ‘അബ്രഹാം ഓസ്ലർ’ എന്നും, ‘അഞ്ചാം പാതിര’ പോലെ താൻ ഇനി ഒരു സിനിമ ചെയ്യില്ല എന്നും മിഥുൻ പറഞ്ഞു. ആവർത്തനം പ്രേക്ഷകർ ഇഷ്ടപ്പെടില്ല എന്ന് പറഞ്ഞ മിഥുൻ, ‘അഞ്ചാം പാതിര’ പോലെ ചിലപ്പോൾ
ഇനി ഒരു ആറാം പാതിരയോ, റീമേക്കോ ഒക്കെ ചെയ്യേണ്ടി വന്നാൽ മാത്രമേ സംഭവിക്കുകയുള്ളൂ എന്നും പറഞ്ഞു. ‘അബ്രഹാം ഓസ്ലർ’ ഒരു ഇമോഷണൽ സൈക്കോളജിക്കൽ മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. അത്, ‘അഞ്ചാം പാതിര’-യുടെ നേരെ വിപരീതമാണ് എന്നും സംവിധായകൻ പറഞ്ഞു. സ്ലോ പേസിൽ സഞ്ചരിക്കുന്ന ഒരു ചിത്രമാണ് ‘അബ്രഹാം ഓസ്ലർ’ എന്നും റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിൽ മിഥുൻ പറയുകയുണ്ടായി.