മതേതര ബഹുമാനത്തിന്റെ ഉത്തമ ഉദാഹരണം!! ഗണേഷ് കുമാറിനെ മാതൃകയാക്കാം ഈ നാടിന്
Minister Ganesh Kumar remarkable gesture: മലയാളികൾക്ക് ഏറെ പരിചിതനായ വ്യക്തിയാണ് കെബി ഗണേഷ് കുമാർ. സിനിമ – രാഷ്ട്രീയ രംഗത്ത് സജീവമായ ഗണേഷ് കുമാർ, ഇന്ന് കേരള സംസ്ഥാന ഗതാഗത മന്ത്രി ആണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഒരു പ്രസംഗം നടത്തുന്നതിനിടെ, ചെയ്ത ഒരു പ്രവർത്തി സോഷ്യൽ മീഡിയയിൽ
ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിഷയം സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി ഗണേഷ് കുമാർ. ഈ വേളയിൽ അടുത്തുള്ള പള്ളിയിൽനിന്ന് ബാങ്ക് വിളി കേൾക്കാൻ ഇടയായി. ബാങ്ക് തന്റെ ശ്രദ്ധയിൽപ്പെട്ട ഉടനെ, ഗണേഷ് കുമാർ തന്റെ സംസാരം നിർത്തുകയും, ബാങ്ക് കൊടുക്കുന്നുണ്ട് എന്ന് അറിയിക്കുകയും, തുടർന്ന് നിശബ്ദനായി തുടരുകയും ചെയ്തു. ഇത് മതേതര സ്നേഹത്തെയും
സൗഹൃദത്തെയും ഉയർത്തി കാണിക്കുന്നു. ഗണേഷ് കുമാറിന്റെ ഈ പ്രവർത്തി മാതൃകാപരമായിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ കണ്ട ആളുകൾ വിലയിരുത്തുന്നത്. മറ്റു മതങ്ങളെയും മതവിശ്വാസങ്ങളെയും ബഹുമാനിക്കുക എന്ന മാതൃകാപരമായ സന്ദേശമാണ് ഗണേഷ് കുമാർ തന്റെ പ്രവർത്തിയിലൂടെ നൽകിയിരിക്കുന്നത്. ഇത് നാടിന്റെ സൗഹാർദത്തിനും സമാധാനത്തിനും ആവശ്യമായതാണ്.
ഗണേഷ് കുമാറിന്റെ സിനിമാ വിശേഷങ്ങളിലേക്ക് വന്നാൽ, ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവും ഒടുവിൽ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ ഗണേഷ് കുമാർ അവതരിപ്പിച്ച പോലീസ് കഥാപാത്രമായ പോൾ വർഗീസ് ശ്രദ്ധിക്കപ്പെട്ടിരുന്നു. മന്ത്രിയായതിനു ശേഷം, മികച്ച കഥാപാത്രങ്ങൾ വന്നാൽ മാത്രമേ ഇനി സിനിമയിലേക്ക് ഉള്ളൂ എന്ന നിലപാടിലാണ് ഗണേഷ് കുമാർ.