കലയുടെ എല്ലാ മേഖലകളിലും അഗ്രഗണ്യൻ, അമ്മയോടൊപ്പം ഇരിക്കുന്ന ഈ കൊച്ചു പയ്യനെ മനസ്സിലായോ?

Celebrity childhood photos : മലയാള സിനിമ ലോകത്ത് വ്യത്യസ്തമായ മേഖലകളിൽ തന്റെ കഴിവ് പ്രകടിപ്പിക്കുകയും, തന്റേതായ ഒരു സ്ഥാനം സൃഷ്ടിച്ചെടുക്കുകയും ചെയ്ത ഒരു കലാകാരന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. സ്കൂൾ – കോളേജ് കാലഘട്ടങ്ങളിൽ മിമിക്രി അവതരിപ്പിച്ച് തുടങ്ങിയ കരിയർ,

പിന്നീട് പഠനത്തിന് ശേഷവും തുടരുകയായിരുന്നു. സലിം കുമാർ ആരംഭിച്ച കൊച്ചിൻ സ്റ്റാലിയൻസ് എന്നാൽ മിമിക്രി ട്രൂപ്പിൽ 2000-ത്തിൽ ചേർന്നു, അവിടെ നാല് വർഷം പ്രവർത്തിച്ചു. പിന്നീട് സാജൻ പള്ളുരുത്തി ഉൾപ്പെടെയുള്ള മിമിക്രി കലാകാരന്മാരോട് ചേർന്ന് പ്രവർത്തിച്ചു. തുടർന്ന്, ടെലിവിഷൻ പരിപാടികളിലേക്ക് കാലെടുത്ത് വെക്കുകയും, അതിലൂടെ ജനപ്രീതി നേടുകയും ചെയ്തു. ഇദ്ദേഹം ആരാണെന്ന് നിങ്ങൾക്ക് ഇപ്പോൾ തന്നെ മനസ്സിലായിട്ടുണ്ടാകാം.

Ramesh Pisharody childhood photos

സ്റ്റാൻഡ് അപ്പ് കോമഡി എന്ന കലാരൂപത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ, മിമിക്രി കലാകാരനും നടനും സംവിധായകനും എല്ലാം ആയ രമേശ് പിഷാരടി ആണ് ഈ ചിത്രത്തിൽ കാണുന്നത്. ചിത്രത്തിൽ രമേശ് പിഷാരടിക്കൊപ്പം അദ്ദേഹത്തിന്റെ അമ്മയെ കാണാൻ സാധിക്കുന്നു. കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ രമേശ് പിഷാരടി, 2008-ൽ ‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെ സിനിമ കരിയറിന് തുടക്കം കുറിച്ചു.

Ramesh Pisharody childhood photos

‘ഇമ്മാനുവൽ’, ‘സലാല മൊബൈൽസ്’, ‘ആടുപുലിയാട്ടം’, ‘രാമന്റെ ഏദൻതോട്ടം’, ‘കുട്ടനാടൻ മാർപാപ്പ’, ‘സിബിഐ 5’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച രമേശ് പിഷാരടി, ‘പഞ്ചവർണ്ണതത്ത’, ‘ഗാനഗന്ധർവൻ’ എന്നീ സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. ഇന്ന് മലയാള സിനിമ – ടെലിവിഷൻ രംഗത്ത് സജീവമായി നിറഞ്ഞുനിൽക്കുകയാണ് രമേശ് പിഷാരടി.  

Read Also: ബിഗ് ബോസ് താരജോഡികൾ വിവാഹ വേഷത്തിൽ, പുതിയ ചിത്രങ്ങൾ വൈറൽ

Celebrity Childhood PicsMimicryRamesh Pisharody
Comments (0)
Add Comment