Midhun Manuel Thomas movie Abraham Ozler making video

മമ്മൂക്ക എൻട്രി, ജയറാം ആക്ഷൻ, അനശ്വര ഇമോഷൻസ്!! ‘അബ്രഹാം ഓസ്ലർ’ മേക്കിങ് വീഡിയോ

Midhun Manuel Thomas movie Abraham Ozler making video

Midhun Manuel Thomas movie Abraham Ozler making video: മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത സൈക്കോളജിക്കൽ മെഡിക്കൽ ക്രൈം ത്രില്ലർ ‘അബ്രഹാം ഓസ്ലർ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മിഥുൻ മാനുവൽ തോമസിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ ‘നേരമ്പോക്ക്’ അവതരിപ്പിച്ച ‘അബ്രഹാം ഓസ്ലർ’-ന്റെ

മേക്കിങ് വീഡിയോ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ എസിപി അബ്രഹാം ഓസ്ലർ ആയി ജയറാം എത്തിയപ്പോൾ, ഡോ. അലക്സാണ്ടർ ജോസഫ് എന്ന കഥാപാത്രത്തെ മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ചു. അനശ്വര രാജൻ അവതരിപ്പിച്ച സുജ ജയദേവ്, ജഗദീഷ് അവതരിപ്പിച്ച ഡോ. സേവി പുന്നൂസ് തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധ നേടി. ഡോ. രൺദീർ കൃഷ്ണൻ രചന നിർവഹിച്ച

Midhun Manuel Thomas movie Abraham Ozler making video

ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വർ ആണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും, അഭിനേതാക്കളുടെ ചില അഭിനയ മുഹൂർത്തങ്ങളും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആർട്ട് വർക്കുകൾ മേക്കിങ് വീഡിയോയിൽ കൃത്യമായി കാണാൻ സാധിക്കുന്നു.

അനൂപ് വിജയകുമാർ ആണ് ആർട്ട് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ എൻട്രി, ജയറാമിന്റെ ആക്ഷൻ രംഗങ്ങൾ, അനശ്വര രാജന്റെ ഇമോഷണൽ രംഗങ്ങൾ തുടങ്ങിയവയുടെ പിന്നാമ്പുറ കാഴ്ചകൾ ‘അബ്രഹാം ഓസ്ലർ’-ന്റെ മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കുന്നു. അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങി വലിയൊരു താര നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.