ടർബോ മൂവി ബിഗ് അപ്‌ഡേറ്റ് പുറത്തുവിട്ട് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്

Midhun Manuel Thomas revealed Mammootty movie Turbo genre : ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടർബോ’. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഹൈപ്പ് വർദ്ധിക്കാനായി നിരവധി കാരണങ്ങൾ ആണ് ഉള്ളത്. ‘മധുരരാജ’ക്ക്‌ ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ചിത്രം, തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസ്,

മമ്മൂട്ടിയുടെ വ്യത്യസ്തമായ മേക്കോവർ, നിർമ്മാണം മമ്മൂട്ടി കമ്പനി എന്നിങ്ങനെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്ന നിരവധി കാരണങ്ങൾ തുടരുന്നു. എന്നാൽ, ഇപ്പോൾ കൂടുതൽ ആകാംക്ഷ ജനിപ്പിച്ചുകൊണ്ട് ‘ടർബോ’-യെ സംബന്ധിച്ചുള്ള ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്. മിഥുൻ തിരക്കഥ രചിച്ച, ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘ഫീനിക്സ്’ന്റെ പ്രമോഷൻ വേളയിലാണ്

Midhun Manuel Thomas revealed Mammootty movie Turbo genre

അദ്ദേഹം ‘ടർബോ’-യെ സംബന്ധിച്ച് അപ്ഡേറ്റ് നൽകിയത്. ‘ടർബോ’ ഒരു മുഴുനീള ആക്ഷൻ ചിത്രം ആയിരിക്കും എന്നാണ് നേരത്തെ വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ‘ടർബോ’ ഒരു ആക്ഷൻ കോമഡി ചിത്രം ആയിരിക്കും എന്നാണ് മിഥുൻ മാനുവൽ തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ എന്തുമാത്രം ആക്ഷൻ രംഗങ്ങൾ ഉണ്ടാകും എന്ന കാര്യമെല്ലാം സംവിധായകന്റെ മാത്രം അധികാരപരിധിയിലുള്ളതാണ് എന്ന് പറഞ്ഞ മിഥുൻ, ഇത് ഒരു ആക്ഷൻ കോമഡി

Midhun Manuel Thomas revealed Mammootty movie Turbo genre

ജോണറിൽ ഉൾപ്പെടുന്ന ചിത്രമാണ് എന്ന് തറപ്പിച്ചു പറഞ്ഞു. ‘കോട്ടയം കുഞ്ഞച്ചൻ’, ‘രാജമാണിക്യം’ എന്നിങ്ങനെ ആക്ഷൻ കോമഡി ജോണറിൽ നിരവധി എവർഗ്രീൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള നായക നടനാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ, ഇപ്പോൾ വന്നിരിക്കുന്ന അപ്ഡേറ്റ് കൂടി കൂട്ടി വായിക്കുമ്പോൾ, ‘ടർബോ’യിലുള്ള ആരാധകരുടെ പ്രതീക്ഷയും ആകാംക്ഷയും വളരെയധികം വർദ്ധിക്കുന്നു. 

Read Also: മാത്യു – ഓമന ദമ്പതികളുടെ ദാമ്പത്യവും സ്നേഹവും, ‘കാതൽ ദി കോർ’ പുതിയ ടീസർ പുറത്ത്

Comments (0)
Add Comment