ചെകുത്താനും മാലാഖയും!! പ്രേക്ഷകർക്ക് സർപ്രൈസ് നൽകിയ മിഥുൻ മാനുവൽ തോമസിന്റെ അതിഥികൾ

Midhun Manuel Thomas cameos angelic Dulquer to devilish Mammootty: മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത മെഡിക്കൽ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘അബ്രഹാം ഓസ്ലർ’ ഇപ്പോൾ തീയേറ്ററുകൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ജോസഫ് അലക്സാണ്ടർ എന്ന കഥാപാത്രത്തെ ആണ്

ജയറാം നായകനായി എത്തിയ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഈ കഥാപാത്രവും, വർഷങ്ങൾക്കു മുൻപ് ദുൽഖർ സൽമാൻ അവതരിപ്പിച്ച ഒരു കഥാപാത്രവും തമ്മിൽ ഉള്ള ചില സാമ്യതകൾ തോന്നിയേക്കാം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ‘ആൻ മരിയ കലിപ്പിലാണ്’ എന്ന കുട്ടികളുടെ ചിത്രത്തിൽ,

മാലാഖയായിയാണ് ദുൽഖർ സൽമാൻ അവതരിച്ചത്. ദുൽഖറിനെ മിഥുൻ പ്രേക്ഷകർക്ക് സർപ്രൈസ് ആയി ഒരു മാലാഖയായി അവതരിപ്പിച്ചപ്പോൾ, ഏഴ് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ ഡെവിൾ ആയി അവതരിപ്പിച്ചാണ് മിഥുൻ പ്രേക്ഷകർക്ക് സർപ്രൈസ് ഒരുക്കിയത്. മമ്മൂട്ടിയുടെ ഡോ. ജോസഫ് അലക്സാണ്ടർ എന്ന കഥാപാത്രത്തെ, ടീസറിലും മറ്റും ഡെവിൾ എന്ന പദം കൊണ്ടാണ് സൂചിപ്പിച്ചിരുന്നത്.

ഈ രണ്ട് അതിഥി വേഷങ്ങളും, സിനിമകൾ തിയേറ്ററിൽ എത്തുന്നത് വരെ മിഥുൻ ഒളിപ്പിച്ചു വെക്കുന്നതിൽ മികവ് പുലർത്തി. ദുൽഖർ തന്റെ സുഹൃത്ത് സണ്ണി വെയ്ന്റെ ചിത്രത്തിലും, മമ്മൂട്ടി തന്റെ സുഹൃത്ത് ജയറാമിന്റെ ചിത്രത്തിലും ആണ് കമിയോ റോൾ ചെയ്തത് എന്ന് ഇവരുടെ സൗഹൃദബന്ധം തുറന്നു കാട്ടുന്നു. കൂടാതെ, ഈ രണ്ട് അതിഥി കഥാപാത്രങ്ങളും, അതാത് സിനിമകളിൽ വലിയ ഇമ്പാക്ട് ആണ് സൃഷ്ടിച്ചത്.

dulquer salmaanMammoottyMidhun Manuel Thomas
Comments (0)
Add Comment