Meera Jasmine Narain movie Queen Elizabeth review

മീര ജാസ്മിൻ – നരേൻ സൂപ്പർ കോമ്പോ ഒന്നിച്ച ‘ക്വീൻ എലിസബത്’ റിവ്യൂ

Meera Jasmine Narain movie Queen Elizabeth review

Meera Jasmine Narain movie Queen Elizabeth review: മലയാള സിനിമയുടെ ജനപ്രിയ താര ജോഡികളായ നരയനും മീര ജാസ്മിനും 15 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ‘ക്വീൻ എലിസബത്’ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇരുവരും നേരത്തെ ഒന്നിച്ച് എത്തിയ ‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’ ഉൾപ്പെടെയുള്ള സിനിമകൾ

ഇന്നും മലയാള സിനിമ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളായി അവശേഷിക്കുന്നു. ‘അമ്മക്കിളിക്കൂട്’, ‘ജോസഫ്’, ‘മാമാങ്കം’ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ക്വീൻ എലിസബത്’. നഗര പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ലൈറ്റ് ഹാർട്ട് എന്റർടൈനർ ആണ് ‘ക്വീൻ എലിസബത്’. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതെ ലളിതമായ ജീവിതം നയിക്കുന്ന അവിവാഹിതയായ ഒരു സ്ത്രീയെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്.

Meera Jasmine Narain movie Queen Elizabeth review

മീര ജാസ്മിൻ, നരൈൻ എന്നിവരെ കൂടാതെ ശ്വേതാ മേനോൻ, ജോണി ആന്റണി, രമേശ് പിഷാരടി, വികെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ്, മല്ലിക സുകുമാരൻ, ശ്രുതി രജനീകാന്ത്, നീന കുറുപ്പ്, മഞ്ജു പത്രോസ് തുടങ്ങി ഒരു വലിയ താരനിര ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. എം പത്മകുമാർ, രഞ്ജിത്ത് മണമ്പറക്കാട്ട്, ശ്രീറാം മണമ്പറക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ ആണ് നിർവഹിച്ചിരിക്കുന്നത്.

കുടുംബ പ്രേക്ഷകർ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതായി ആണ് പ്രേക്ഷക പ്രതികരണങ്ങളിൽ പ്രകടമാകുന്നത്. നരൈൻ, മീര ജാസ്മിൻ എന്നിവരുടെ പ്രകടനത്തിനും പ്രേക്ഷകർ ഫുൾ മാർക്ക് നൽകുന്നു. അഖിലേഷ് മോഹൻ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.

Meera Jasmine Narain movie Queen Elizabeth review