ഇത് മഞ്ജു വാര്യരുടെ ദീപിക പദുക്കോൺ!! സാരിയിൽ എത്തി ഞെട്ടിച്ച് മീനാക്ഷി ദിലീപ്

Meenakshi Dileep new look photos : പ്രേക്ഷകർക്ക് മുന്നിൽ ടെലിവിഷൻ സ്ക്രീനിലൂടെയോ, ബിഗ് സ്ക്രീനിലൂടെയോ ഒന്നും തന്നെ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ അത്ര സജീവമല്ലെങ്കിൽ കൂടി, മീനാക്ഷി വല്ലപ്പോഴും പങ്കുവെക്കുന്ന ചിത്രങ്ങൾ തന്നെ

അതിവേഗം ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇപ്പോൾ, വളരെ നാൾക്ക് ശേഷം മീനാക്ഷി ദിലീപ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മനോഹരമായ ഒരു സാരിയിലാണ് ഇത്തവണ മീനാക്ഷിയെ കാണാൻ സാധിച്ചത്. ദിലീപ് വിളിക്കുന്നത് പോലെ തന്നെ, ദിലീപ് ആരാധകരും മീനാക്ഷിയെ മീനൂട്ടി എന്നും വിളിക്കാറുണ്ട്. മീനാക്ഷി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ

Meenakshi Dileep new look photos

സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, മീനാക്ഷിയെ കാണാൻ മഞ്ജു വാര്യരെ പോലെ തന്നെ ഉണ്ട് എന്ന് പലരും അഭിപ്രായപ്പെടുന്നു. അതേസമയം, ബോളിവുഡ് നടി ദീപിക പദുക്കോണിനെ പോലെയുണ്ട് മീനാക്ഷിയെ കാണാൻ എന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്. അമൽ അജിത് കുമാർ ആണ്  മീനാക്ഷിയുടെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

മീനാക്ഷി സിനിമയിൽ എത്തുമോ എന്ന കാര്യം പലതവണ ആരാധകർക്കിടയിൽ ചർച്ചയായിട്ടുള്ളതാണെങ്കിലും, ദിലീപ് പോലും ഇക്കാര്യത്തിൽ വ്യക്തമായ ഒരു മറുപടി നൽകാൻ തയ്യാറായിട്ടില്ല. എന്നിരുന്നാലും, തന്റെ പഠനം എല്ലാം പൂർത്തിയാക്കിയ ശേഷം മീനാക്ഷി തന്റെ രക്ഷിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read Also: രാഹുൽ ഈശ്വറിനും ദീപക്കും കുഞ്ഞ് പിറന്നു, കുഞ്ഞാവയുടെ പേരും ചിത്രവും പങ്കുവെച്ച് രാഹുൽ

Meenakshi Dileep new look photos

DileepManju WarrierMeenakshi Dileep
Comments (0)
Add Comment