Abraham Ozler movie review: ജയറാം നായകനായി എത്തിയ ‘അബ്രഹാം ഓസ്ലർ’ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് നേരത്തെ പറഞ്ഞതുപോലെ തന്നെ, ഒരു ഇമോഷണൽ സൈക്കോളജിക്കൽ മെഡിക്കൽ ക്രൈം ത്രില്ലർ ആണ് ‘അബ്രഹാം ഓസ്ലർ’. തേനി ഈശ്വർ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായ എസിപി അബ്രഹാം ഓസ്ലർ ഐപിഎസ് ആയിയാണ് ജയറാം എത്തുന്നത്. ഒരു മെഡിക്കൽ ക്രൈം ആണ് ചിത്രത്തിന്റെ തീം. ഏറെ നാൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ജയറാം, ‘അബ്രഹാം ഓസ്ലർ’-ൽ വ്യത്യസ്തത നിറഞ്ഞ ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ചിത്രത്തിൽ ജയറാമിനൊപ്പം, ജഗദീഷ്, അനൂപ് മേനോൻ, അർജുൻ അശോകൻ, അനശ്വര രാജൻ
തുടങ്ങിയവർ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ അതിഥി വേഷവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ധാരാളം ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ തന്നെ, ചിത്രത്തിൽ ഏറെ സമയം നീണ്ടുനിൽക്കുന്ന അതിഥി വേഷത്തിൽ മമ്മൂട്ടി എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ ജയറാം തിളങ്ങി നിന്നെങ്കിൽ, രണ്ടാം പകുതി മമ്മൂട്ടി കൊണ്ടുപോയി എന്ന് പറയാം.
രൺദീർ കൃഷ്ണൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസ്സൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘അബ്രഹാം ഓസ്ലർ’, ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റർ ആയിയാണ്, ഫസ്റ്റ് ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മിഥുൻ മുകുന്ദൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.