Manjummel Boys review

മഞ്ഞുമ്മൽ പിള്ളേര് സീൻ മാറ്റി!! ഒരു രോമാഞ്ചം ത്രില്ലർ, ‘മഞ്ഞുമ്മൽ ബോയ്സ്’ റിവ്യൂ

Manjummel Boys review

Manjummel Boys review: ഒരുപിടി യുവ താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾ എല്ലാം തകർത്തെറിഞ്ഞ്, ഒരു ഗംഭീര എക്സ്പീരിയൻസ് ആണ് ചിത്രം സമ്മാനിച്ചിരിക്കുന്നത് എന്നാണ് ഫസ്റ്റ് ഷോക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങളിൽ പ്രകടമാകുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ, അരുൺ കുര്യൻ, അഭിരാം രാധാകൃഷ്ണൻ തുടങ്ങി വലിയ ഒരു താരനിര വേഷമിട്ട ചിത്രം, ഒരു ഫൺ എന്റർടൈനർ ആകും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ, ‘മഞ്ഞുമ്മൽ ബോയ്സ്’ ഒരു ഗംഭീര എക്സ്പീരിയൻസ് നൽകുന്ന സർവൈവൽ ത്രില്ലർ ആണ്.

ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം. എല്ലാ പ്രായത്തിലും ഉള്ള പ്രേക്ഷകനും ഒരുപോലെ ആസ്വദിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന പ്രമേയം. ഷോൺ ആന്റണി, ബാബു ഷാഹിർ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുശിൻ ശ്യാമിന്റെ സംഗീതം തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. പലപ്പോഴും സംഗീതം പ്രേക്ഷകനെ നിശ്ചലമായി പിടിച്ചിരുത്തുന്നു.

ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം വലിയ ഹൈപ്പ് നൽകി തീയേറ്ററിലെത്തിയ ചിത്രം കൂടിയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ഫസ്റ്റ് ഷോക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന്, പ്രേക്ഷകരുടെ പ്രതീക്ഷ ചിത്രം അതിന്റെ പൂർണ്ണതയിൽ എത്തിച്ചു എന്ന് തന്നെ വേണം കരുതാൻ. ഈ വർഷത്തെ മറ്റൊരു ഹിറ്റ് ആയി ‘മഞ്ഞുമ്മൽ ബോയ്സ്’