മോഹൻലാൽ ചിത്രത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടി

Mammootty wish Mohanlal Neru movie release: മോഹൻലാൽ ചിത്രം ‘നേര്’ വ്യാഴാഴ്ച (ഡിസംബർ 21) തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം, ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയായി ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മോഹൻലാൽ ഉൾപ്പെടെ ചിത്രത്തിന്റെ ഭാഗമായ എല്ലാവരും തന്നെ

കഴിഞ്ഞ ദിവസങ്ങളിൽ ടെലിവിഷൻ – ഓൺലൈൻ മാധ്യമങ്ങൾക്ക് നിരവധി അഭിമുഖങ്ങൾ നൽകി വരികയായിരുന്നു. ഇതിന് പുറമെ സിനിമാരംഗത്ത് നിന്നുള്ള നിരവധി ആളുകൾ ‘നേര്’-ന് ആശംസകൾ നേരുകയും ചെയ്തു. ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി, മോഹൻലാൽ ചിത്രത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ്. സാധാരണ, മമ്മൂട്ടി മറ്റു അഭിനേതാക്കളുടെ സിനിമകളെ

പ്രൊമോട്ട് ചെയ്യാറുണ്ടെങ്കിലും, ഒരു മോഹൻലാൽ ചിത്രത്തെ പ്രമോട്ട് ചെയ്ത് എത്തിയത് ആരാധകർക്കിടയിൽ ഇരട്ടി സന്തോഷം പകർന്നു. ‘നേര്’ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് “പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു,” എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചത്. ശാന്തി മായാദേവി, ജിത്തു ജോസഫ് എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ‘നേര്’, നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്.

‘കാതൽ – ദി കോർ’ ആണ് മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ തീയേറ്ററിൽ പുറത്തിറങ്ങിയ സിനിമ. വരും മാസങ്ങളിൽ, മമ്മൂട്ടിയുടെയും മോഹൻലാലിന്റെതുമായി നിരവധി സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നത്. ‘മലൈക്കോട്ടൈ വാലിബൻ’, ‘ബറോസ്’, ‘ബസൂക്ക’, ‘ഭ്രമയുഗം’ തുടങ്ങിയവയെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. അതേസമയം, ‘നേര്’ മോഹൻലാലിന്റെ പ്രതാപ കാലത്തേക്കുള്ള ഒരു തിരിച്ചുവരവായിയാണ് കണക്കാക്കുന്നത്. 

Read Also: മോഹൻലാൽ ചിത്രം ‘നേര്’ റിലീസിന് വിലക്കില്ല, ആരോപണം തള്ളി കോടതി

Mammootty wish Mohanlal Neru movie release

MammoottyMohanlalMovie Release
Comments (0)
Add Comment