Mammootty upcoming movies 2024 release update

മമ്മൂട്ടി ചിത്രങ്ങളുടെ 2024 റിലീസിൽ മാറ്റം, ആദ്യം എത്തുക ആക്ഷൻ കോമഡി

Mammootty upcoming movies 2024 release update

Mammootty upcoming movies 2024 release update: മമ്മൂട്ടി ആരാധകരെ സംബന്ധിച്ചിടത്തോളം, ഈ വർഷം ആഘോഷത്തിന്റെ കാലമായിരുന്നു. പരീക്ഷണങ്ങളും, തീയേറ്ററുകൾ ഇളക്കിമറിച്ചുള്ള വിജയങ്ങളും ഉൾപ്പെടെ 2023-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം തന്നെ വലിയ ശ്രദ്ധ ആകർഷിച്ചു. 2024-ലേക്കായി പ്രഖ്യാപിച്ചിരിക്കുന്ന

മമ്മൂട്ടി ചിത്രങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ‘ക്രിസ്റ്റഫർ’, ‘കണ്ണൂർ സ്‌ക്വാഡ്’ എന്നീ സിനിമകൾ തിയേറ്ററുകളിൽ വലിയ വിജയം നേടിയപ്പോൾ, പരീക്ഷണങ്ങളായി ആണ് എത്തിയതെങ്കിലും ‘നൻപകൽ നേരത്ത് മയക്കം’, ‘കാതൽ – ദി കോർ’ എന്നീ സിനിമകൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മമ്മൂട്ടിയുടെതായി ഇനി വരാനിരിക്കുന്ന മൂന്ന് മലയാള സിനിമകളും, മൂന്ന് ജോണറുകളിൽ ഉള്ളതാണ്.

Mammootty upcoming movies 2024 release update

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ ഒരു ഹൊറർ ത്രില്ലർ ചിത്രമാണ്. ഡീനോ ഡെന്നിസ് ഒരുക്കുന്ന ‘ബസൂക്ക’, വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ഒരു ആക്ഷൻ ചിത്രമാണ്. വൈശാഖ്‌ സംവിധാനം ചെയ്യുന്ന ‘ടർബോ’, ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്. കൂട്ടത്തിൽ ആദ്യ പ്രഖ്യാപനം ‘ബസൂക്ക’യുടേതാണ് വന്നതെങ്കിലും, മമ്മൂട്ടിയുടെ മലയാള സിനിമകളുടെ റിലീസ് ലൈൻ അപ്പിൽ മാറ്റം ഉണ്ടാവുകയാണ്.

‘ബസൂക്ക’യുടെ ഷൂട്ടിംഗ് പൂർത്തീകരിക്കാനായി രണ്ട് ആഴ്ചത്തെ ഒരു ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്. ഇത് ജനുവരി രണ്ടാം വാരം ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, ആദ്യം ‘ടർബോ’യും പിന്നീട്, ‘ഭ്രമയുഗം’വും റിലീസിന് എത്തിയ ശേഷം ആയിരിക്കും, ‘ബസൂക്ക’ പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് കണക്കാക്കുന്നത്. ഇതിനിടെ, 2024 ഫെബ്രുവരിയിൽ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര 2’ റിലീസിന് എത്തും.

Read Also: മോഹൻലാൽ ചിത്രത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടി

Mammootty upcoming movies 2024 release update